എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ആരോഗ്യവും സമ്പത്തും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും സമ്പത്തും

അനന്തപുരം എന്നൊരു നാടുണ്ടായിരുന്നു അവിടെ ഒരുപാട് അഹങ്കാരികളായ മനുഷ്യർ താമസിച്ചിരുന്നു.
 സമ്പത്തിൻ്റെ ഹുങ്ക് കൊണ്ട് വളരെ ആർഭാടമായി ജീവിച്ചിരുന്നവർ. ദൈവത്തെപ്പോലും മറന്നുപോയവർ...
 കുന്നുകളും മലകളും എല്ലാം ഇടിച്ചു. കാടെല്ലാം വെട്ടിമാറ്റിപുഴകളും തോടുകളും മലിനമാക്കി.
 ഇതൊക്കെ കണ്ട ദൈവത്തിന് അതിയായ ദേഷ്യം വന്നു. അവരെ ഒരു പാഠം പഠിപ്പിക്കാൻ ദൈവം തീരുമാനിച്ചു .
പെട്ടെന്ന് ഒരു ദിവസം അവർക്കിടയിൽ ഒരു രോഗം കണ്ടുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ രോഗം .
ദിവസങ്ങൾക്കുള്ളിൽ ആ രോഗം ആ നാടിനു മുഴുവൻ ബാധിച്ചു.
 അവരുടെ കയ്യിലെ സമ്പത്ത് മുഴുവൻ ഉപയോഗിച്ചിട്ടും അവർക്ക് ആ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
 അവിടുത്തെ ജനങ്ങൾ മരിച്ചു വീഴാൻ തുടങ്ങി. പതിയെ പതിയെ ആ നാട് ഒരു ശവപ്പറമ്പായി.
 ഈ മഹാ രോഗത്തെ അവർ കൊറോണ എന്ന് വിളിച്ചു. അവസാനം അവർക്ക് മനസ്സിലായി
സമ്പത്തിന് മുകളിൽ മറ്റെന്തക്കയോ ഉണ്ട്. അവരുടെ ജീവൻ രക്ഷിക്കാൻ സമ്പത്തിന് ഒരിക്കലും കഴിയില്ല എന്ന്.
അവർ അവരുടെ എല്ലാ സമ്പാദ്യവും വഴിയിലേക്ക് വലിച്ചെറിഞ്ഞു എന്നിട്ട് ഉറക്കെ പറഞ്ഞു.
 "ഇത്രയും നാൾ നമ്മൾ ഇതിനു വേണ്ടി ജീവിച്ചു ഇതിനു നമ്മളെ എന്നന്നേക്കും സംരക്ഷിക്കാൻ കഴിയുമെന്നും വിശ്വസിച്ചു.
 പക്ഷേ ഇതിന് നമ്മളെ രക്ഷിക്കാൻ കഴിയില്ല.
 ഇത് ഉപയോഗശൂന്യമായ വെറും പേപ്പർ കഷണങ്ങൾ മാത്രമാണ്.
 അങ്ങനെ ആ മനുഷ്യർ ഒരു പാഠം പഠിച്ചു.
 മനുഷ്യത്വവും ദൈവവും എല്ലാത്തിനും മുകളിൽ ആണ് എന്നവർ മനസ്സിലാക്കി.
 അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നു മാത്രം

 

1 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ