എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം/പുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
 പുസ്തകം     


പുസ്തകം


പുസ്തകത്താളുകൾ നീക്കി നീക്കി
തേങ്ങിക്കരയുന്നു കൊച്ചുബാലൻ
പാഠങ്ങൾ എത്ര മറി ക്കുവാനുണ്ടിനീ
പരീക്ഷതൻ നാളുകൾ ഓടിയെത്തുന്നു

ഇരുട്ടിൻ മറവിൽ പുസ്തകത്താളുമായി
തേങ്ങിക്കരയുന്നു കൊച്ചു ബാലൻ
വിശപ്പിൻ വിളിയാൽ തേങ്ങുന്നു ബാലൻ
ഒരിറ്റു വറ്റിനായി തേങ്ങുന്നു വീണ്ടും

അമ്മയാരന്റെ വീട്ടിൽ പണിയുന്നു
ഈ കൊച്ചു വയറിൻ വിശപ്പകറ്റീടുവാൻ
നേരമൊത്തിരിയായിക്കഴിഞ്ഞിട്ടും
അമ്മ വീട്ടിൽ തിരിച്ചെത്തിയില്ല

അമൽ സുരേഷ്
6 A എസ് എൻ എസ് വി എം യു പി എസ് വെട്ടിപ്പുറം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത