എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ ഒരു കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ വൈറസ്
       2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിലാണ്  ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് .അവിടെ നിന്നാണ്  ലോകത്ത് എല്ലായിടത്തേക്കും ഈ രോഗം പടർന്നത് .കൊറോണ  എന്നത്  ഒരു  വൈറസ് മാത്രമാണ്. ഈ  വൈറസാണ്  സാർസ് തുടങ്ങിയ  പല രോഗങ്ങളും പകർത്തിയിരുന്നത്  . രോഗത്തിൻറെ പേര്  കോവിഡ് 19 എന്നാണ്. പനി,ചുമ ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വ്യക്തിശുചിത്വം ആണ് ഇത് വരാതിരിക്കാനുള്ള മുൻകരുതൽ. എല്ലാവരും കൈ സോപ്പോ , ഹാൻഡ് വാഷോ ,സാനിറ്റൈസറോ  ഉപയോഗിച്ച് വൃത്തിയാക്കണം .ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ് .ചൈനയിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിക്കാണ്   രോഗം സ്ഥിരീകരിച്ചത് . നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ പരിശ്രമം കൊണ്ട് രോഗം ഭേദമായി. പിന്നീട് രാജ്യത്തിൻറെ പലയിടത്തും രോഗം സ്ഥിരീകരിച്ചു തുടങ്ങി . ലോകാരോഗ്യസംഘടന ഇതിനെ മഹാമാരി എന്ന് വിശേഷിപ്പിച്ചു . ഇപ്പോൾ  ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിലായി . നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നു പിടിച്ചു . രാജ്യത്ത് രോഗികളുടെ എണ്ണം 9000 കടന്നു മരണസംഖ്യ 300 കടന്നു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അത്യാവശ്യത്തിനല്ലാതെ ആർക്കും പുറത്തു പോകാൻ പറ്റാത്ത സ്ഥിതിയായി . ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു ഭേദമായ വരുടെ നിരക്കിൽ കേരളം ലോക ശരാശരിയെക്കാൾ ഏറെ മുൻപിലാണ് . കോവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ എല്ലാ രാജ്യങ്ങളിലേക്കും  ഇന്ത്യ കയറ്റി അയച്ചു . ആരോഗ്യപ്രവർത്തകരും പൊലീസുകാരും എല്ലാവരും ഇതിനുവേണ്ടി ഉറക്കമൊഴിച്ചു പ്രയത്നിക്കുകയാണ്. മറ്റു വികസിത രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണ് നമ്മുടെ കേരളം.  ഭയമല്ല ജാഗ്രതയാണ് വേണ്ടത് .
ആർദ്ര അഭിലാഷ് ഇ എ
7 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം