എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/നടുങ്ങിയ ഭൂഖണ്ഡങ്ങളും അതിജീവിക്കുന്ന കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
നടുങ്ങിയ ഭൂഖണ്ഡങ്ങളും അതിജീവിക്കുന്ന കേരളവും
                   ലോകം മുഴുവൻ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുകയാണ് ആണ് . കോറോണ വൈറസായ കോവിഡ് 19. ലോകവും അതു കഴിഞ്ഞു ആകാശവും കീഴടക്കിയ മനുഷ്യർ ഈ വൈറസിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. വാക് സിനേഷൻ ഇല്ലാത്ത കോവിഡ് ലോകത്തിലെ 187 ലോകരാഷ്ട്രങ്ങളെ പിടിച്ചുകെട്ടി. 15 ലക്ഷത്തിലധികം രോഗബാധിതരും ഒരു ലക്ഷത്തോളം മരണവും വിതച്ചു. പക്ഷെ നടുങ്ങി നിൽക്കുന്ന രാജ്യങ്ങൾക്ക് ഒരു സമ്പൂർണ മാതൃകയായി നമ്മുടെ ഈ കൊച്ചു കേരളം മുന്നോട്ടുപോകുന്നു.

നമ്മുടെ ആരോഗ്യ പ്രവർത്തകരും ഭരണനേതൃത്വവും നിയമപാലകരും ഒന്നിച്ചു നിന്നു ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുമ്പോൾ നാം അതിനോട് സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മരണനിരക്കിൽ ലോകം 6.9 % ഇന്ത്യ 3.5% ആയപ്പോഴും കേരളം വെറും .55 % മാത്രം. രോഗ വിമുക്ത നിരക്കിലും പരിശോധനാനിരക്കിലും നാം ലോകത്തിനുമുന്നിലാണ്. ഇത്രയെല്ലാം തടഞ്ഞു നിർത്താൻ കഴിഞ്ഞ നമ്മൾക്ക് ഈ കൊറോണ വൈറസി ഇല്ലാതാക്കാനാവുമെന്ന് ഉറപ്പുണ്ട്. അത് നമ്മുടെ ഉത്തരവാദിത്വവും.

                     അതിനായി ആയി രാഷ്ട്രീയ വൈരാഗ്യവും, മത ചിന്തയും മാറ്റി ഭരണനേതൃത്വവും ആരോഗ്യ പ്രവർത്തകരും  നിയമപാലകരും പറയുന്നതനുസരിച്ച് കൈകോർക്കാതെ  ജാഗ്രതയിലൂടെ നേരിടാം ഈ  വൈറസിനെ.
ദേവിക രാജീവ്
7 ബി എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം