എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് – 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ് – 19

ഈ കുറച്ചുനാളുകളായി നമ്മുടെ ലോകത്തെ വിറപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ഒരു മഹാമാരി ആണ് കോവിഡ്-19. 1720- ൽ ഫ്രാൻസിലെ മാർസൈലെ നഗരം പ്ലേഗ് രോഗത്തിന്റെ പിടിയിലമർന്നു. ഒരു ലക്ഷം ആളുകളെ അത് കൊന്നൊടുക്കി. അതിനുശേഷം 100 വർഷം പൂർത്തിയായപ്പോൾ കൃത്യം 1820- ൽ കോളറ ആയിരുന്നു. ഇന്തോനേഷ്യയിലും തായ്‌ലാൻഡിലും ഫിലിപ്പെൻസിലും അത് ധാരാളം ആളുകളെ കൊന്നൊടുക്കി. ഒരു ലക്ഷത്തിൽ അധികം ആളുകളെയാണ് ഈ പകർച്ചവ്യാധി കൊന്നുകളഞ്ഞത്. അടുത്ത 100 വർഷം പൂർത്തിയായപ്പോൾ അതായത് 1920-ൽ ലോകം ക്രമാനുഗതവും വിനാശകാരിയുമായ ഒരു പകർച്ച വ്യാധി കാത്തിരിക്കുകയായിരുന്നു. അതായത് മനുഷ്യരാശിക്ക് മഹാദുരന്തമായി തീരുന്ന സ്പാനിഷ് ഫ്ളൂ ആയിരുന്നു അത് . പത്തു കോടിയിലധികം ആളുകൾ ഇതിൽ മരണമടഞ്ഞു എന്നിട്ടും അതിനെ തടയാൻ കഴിഞ്ഞില്ല. 2020 - ൽ അതായത് ഇപ്പോൾ ലോകം കൊറോണ ഭീതിയിലാണ്. ലോകജനതയെ അധികവും ഇത് ബാധിച്ചിരിക്കുന്നു. ചൈന, അമേരിക്ക അതുപോലെയുള്ള വലിയ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. 1720, 1820, 1920, 2020 നൂറ്റാണ്ടുകളിലെ 20 കൾ വൈറസ് ദുരന്തങ്ങളുടെ വാഹകരാണ് . ഇത് യാദ്യശ്ചികമാണോ ? ജ്യോതിഷുകൾ, സംഖ്യാശാസ്ത്രജ്ഞർ ആർക്കും വ്യാഖ്യാനിക്കാൻ കഴിയുന്നില്ല. ഓരോ നൂറ്റാണ്ടിലും അതിന്റെ 20 കളിൽ പകർച്ച വ്യാധികൾ മനുഷ്യരാശിയെകൊന്നൊടുക്കുന്നു.ചിലരുടെ നിഗൂഢതാ വാദത്തെ പരിപോഷിപ്പിക്കുന്ന ഒരു സംഭവം. 150 നാനോ മീറ്റർ മാത്രം വലിപ്പമുള്ള വൈറസിന്റെ ഭീഷണി എന്താണ് ? ഭൂമിയുടെ ചുറ്റളവ് 550 മില്ല്യൺ കിലോ മീറ്റർ സ്വകയർ ആണ്. നാം ജീവിക്കുന്നത് . യഥാർത്ഥ പകർച്ച വ്യാധിക്കിടയിലോ? അതോ നിർമിത പകർച്ച വ്യാധിക്കിടയിലോ?

കാർത്തിക കെ ബി
7 എ എസ് എൻ എസ് യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം