എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി
ലോകത്തെ നടുക്കിയ മഹാമാരി
2019 -ൽ ചൈനയിലെ വുഹാനിലാണ് ഈ മാരകമായ രോഗം പിടിപെട്ടത്. ലോകവ്യാപകമായി കൊറോണ ഒന്നരലക്ഷത്തോളം ജനങ്ങളുടെ ജീവനെടുത്തു .കടുത്ത പനി, ചുമ ,തൊണ്ടവേദന തുടങ്ങിയ രോഗങ്ങളിൽ തുടങ്ങി ചിലരിൽ ഇത് മരണത്തിനുവരെ കാരണമാകുന്നു .സമ്പർക്കം മൂലം ആണ് ഈ രോഗം ഒരാളിൽനിന്ന് അടുത്ത ആളിലേക്ക് പകരുന്നത് .വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിന്നാണ് കേരളത്തിൽ ഈ രോഗം പിടിപെട്ടത്. കേരളത്തിലാകെ 400-ൽപ്പരം രോഗികളുണ്ട്. ഇതിൽ 150ലധികം സുഖം പ്രാപിച്ചു .ഏറ്റവും കൂടുതൽ രോഗബാധയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കൊറേണയെ നിയന്ത്രിക്കാൻ കേരള സർക്കാർ വളരെ നല്ല പ്രയത്നമാണ് നടത്തിയത് .കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നമ്മുടെ സ്വന്തം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർ ഇതിനുവേണ്ടി ഏറെ പ്രയത്നിച്ചു. നമ്മുടെ പോലീസിനെയും ആരോഗ്യമേഖലയിലെ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കൊറോണക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ രോഗം മാറുവാൻ നമുക്ക് ഒത്തൊരുമയോടെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ശ്രമിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം