എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
    കൊറോണ വൈറസ് 

മനുഷ്യ൯െയും ഈ ലോകത്തി൯െയും ഒക്കെ നാശത്തിന് കാരണമാകുന്ന ഒരുപാട് വൈറസുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട് .അതിലൊന്നാണ് കൊറോണ വൈറസ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ൽ ആണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 1960-കളിലായിരുന്നു ഇത് സ്ഥിരീകരിച്ചത്. കിരീടം പോലുള്ള ചില രൂപങ്ങൾ അവയിൽ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് കൊറോണ വൈറസ് എന്ന പേര് വന്നത് .

വായ പൊത്തിപ്പിടിക്കാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിൽ നിന്നും തെറിക്കുന്ന തുള്ളികളിൽ കൂടെയാണ് ഇത് പടരുന്നത് വളരെ അപൂർവമായി വിസർജ്യങ്ങളിലൂടെയും ഇവ പടരാം. കൊറോണ വൈറസ് ബാധിച്ചാൽ രണ്ട് ദിവസം മുതൽ നാലു ദിവസം വരെ പനിയും ചുമയും ജലദോഷവും ഉണ്ടാവും.
കൊറോണ വൈറസിനെ തടയാൻ :ധാരാളം വെള്ളം കുടിക്കുക ,പുകവലി ഒഴിവാക്കുക ,വിശ്രമിക്കുക ,സാമൂഹിക അകലം പാലിക്കുക ,കൈകൾ വൃത്തിയായി കഴുകുക . ഈ രോഗത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

അനാമിക ശശി
1V C എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം