എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

       സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ.വിനോദ്, ശ്രീമതി.ദീപ എന്നിവരാണ്.2014-15 ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപം കൊണ്ടത്.2018-19 ൽ 80 വിദ്യാർത്ഥിനികൾ ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാനസർക്കാരിന്റയും സഹകരണത്തോടെ പാപനാശം ബീച്ച് പ്ലാസ്റ്റിക് വിമുക്തമാക്കി.

ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച്"കുട്ടികളും പ്രിയപ്പെട്ട കഥയും " മത്സരം നടത്തി.

ജൂൺ 21 യോഗദിനത്തിന്റെ ഭാഗമായി ശ്രീ.വിജയൻ സർ യോഗക്ലാസ് നയിച്ചു.

ജൂൺ 26 ലോകമയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ രതീഷ്സാർ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണക്ലാസ് എടുത്തു.

ജൂലൈ 7ന് നേവി ഒാഫീസർ ശ്രീ വിഷ്ണുസാർ രാജ്യസുരക്ഷയെക്കുറിച്ച് കുട്ടികൾക്ക്ക്ലാസ് എടുത്തു.

ജൂലൈ 9 ന് ചിറയിൻകീഴ് എസ്.ഐ യുടെ നേതൃത്വത്തിൽ പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി.സ്കൂൾഹെഡ്മാസ്റ്റർ, അധ്യാപകർ,പി.ടി.എ.പ്രസിഡണ്ട് ,ഡ്രിൽ ഇൻസ്പെക്ടർ CPO,ACPO എന്നിവർ സാന്നിധ്യം വഹിച്ചു.

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി.

27നു നടന്ന ശ്രീ അബ്ദുൽകലാം അനുസ്മരണ ചടങ്ങിൽ പ്രശസ്ത സിനിമാസീരിയൽ സംവിധായകൻ ശ്രീ.രാജസേനൻ അനുസ്മരണ പ്രഭാഷണം നടത്തി.

ആഗസ്റ്റ് 2ാം തീയതി SPC day ആചരിച്ചു. ഇതിന്റെ ഭാഗമായി പതാകുഉയർത്തൽ, സെറിമോണിയൽ പരേഡ് എന്നിവ നടന്നു. ആഗസ്റ്റ് 6,8 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധപ്രതിജ്ഞ,ക്വിസ്,സെമിനാർ, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയതിനുശേഷം പോലിസ് സ്റ്റേഷൻ സന്ദർശിച്ചു. ആഗസ്റ്റ് 20ന് പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു.