എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മരം - പ്രകൃതി മാതാവിന്റെ വരദാനം.

മരം - പ്രകൃതി മാതാവിന്റെ വരദാനം.      

അപ്പുവും അവന്റെ കൂട്ടുകാരും വർഷങ്ങൾ പഴക്കമുള്ള ഒരു മരത്തിൽ കയറി കളിക്കുകയായിരുന്നു. അപ്പു കുട്ടികാലം മുതൽ ആ മരത്തിൻ ചുവട്ടിലാണ് കളിച്ചു വളർന്നത്. അവന് ആ മരം വളരെ ഇഷ്ടമായിരുന്നു. ഗ്രാമത്തിന്റെ ഹൃദയാഭാഗത്തായിരുന്നു ആ മരം. അവൻ എന്നും ആ മരത്തിൽ കളിക്കാൻ എത്തും,വായുവിൽ അതിന്റെ സുഗന്ധം നിറഞ്ഞു നിൽക്കും. ആ സുഗന്ധം അവന്റെ മനസിന് കുളിർമ്മയേകും. അങ്ങനെയിരിക്കെ, കുറെ ആൾക്കാർ, ആ മരത്തിന്റെ അടുത്തുവന്നു. അവർ ആ മരം വെട്ടാൻ തീരുമാനിച്ചു വന്നതായിരുന്നു. അപ്പുവിന് അത് മനസ്സിലായി. അവർ അപ്പുവിനോടും, അവന്റെ കൂട്ടുകാരോടും അവിടെനിന്ന് പോകാൻ പറഞ്ഞു. നമ്മൾ ഇവിടെ കളിക്കുകയാണെന്ന് അപ്പു പറഞ്ഞു. അവർ ദേഷ്യത്തിൽ പറഞ്ഞു അവർക്ക് ഈ മരം വെട്ടണമെന്ന് അതുകൊണ്ട് അവിടെ നിന്ന് പോകാൻ. അപ്പുവിന്റെ കൂട്ടുകാരെല്ലാം അവിടെ നിന്ന് പോയി പക്ഷെ അപ്പു തന്നെ നിന്നു. അവൻ അവരോട് ആ മരം വെട്ടരുതെന്ന് കേണപേക്ഷിച്ചു. പക്ഷെ അവർ അത് കേൾക്കാതെ ആ മരം മുറിച്ചു. ആ കാഴ്ച അപ്പുവിനെ മാനസികമായി തളർത്തി, വിഷമിച്ച് വീട്ടിലെത്തിയ അവനെ മാതാപിതാക്കൾ ആശ്വസിപ്പിച്ചു. വേനൽ കാലം എത്തിയപ്പോൾ കിണറുകളിലെ ജലം വറ്റി ജലക്ഷാമവും, വരൾച്ചയും ആ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പരിസ്ഥിതി സംരക്ഷകർ കാരണം അന്യേ ഷിച്ചപ്പോൾ വർഷങ്ങൾ പഴക്കമുള്ള ആ വൃക്ഷത്തിന്റെ അഭാവമാണ് ഈ ദുരന്തത്തിന് കാരണമെന്ന് കണ്ടെത്തി. അപ്പു പരിസ്ഥിതിപ്രവർത്തകരുടെ സഹായത്തോടെ മരങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ പോരാടാൻ തീരുമാനിച്ചു. ഗ്രാമവാസികളുടെയും, മറ്റു പ്രവർത്തകരുടെയും സഹായത്തോടെ ആ ഗ്രാമമാകെ വൃക്ഷ തൈകൾ നട്ടുകൊണ്ട് തന്റെ ലക്ഷ്യ പ്രാപ്തിക്ക് ആരംഭം കുറിച്ചു. അധികകാലം കഴിയുമുമ്പ് ആ ഗ്രാമത്തെ ജലക്ഷാ മവും വരൾച്ചയും പൂർണമായും അകന്നു. തുടർന്ന് അപ്പു ഭാവിയിൽ ഒരു കർഷകനും പരിസ്ഥിതി പ്രവർത്തകനുമായി. അപ്പുവിന്റെ ഈ പരിശ്രമം എല്ലാവർക്കും ഒരു മാതൃകയായി. മരം നടേണ്ടതിന്റെ ആവിശ്യകതയും പരിസ്ഥിതി സംരക്ഷണവും പ്രമേയമായി വരുന്ന ഈ കഥയിലെ സന്ദേശം എല്ലാവർക്കും പ്രചോദനമാകട്ടെ.


അഭിനന്ദ് എസ് ഡി
9 D എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ