വിത്തിതു പടരുന്നു
ലോകം അന്തിച്ചിഴയുന്നു
പിടിച്ചു കെട്ടാനാവാതെ അന്തക
ശാസ്ത്രം നിസ്സഹനാകുന്നു
പരിഹാരക്രിയ എന്തെന്ന്
ചൊല്ലി പറയാനായില്ല
നാടും ചുറ്റി നടക്കാതെ
വീട്ടിലൊതുങ്ങി കഴിഞ്ഞോളു
കൂടെ തന്നെ മഴ എത്തുംമ്പോൾ
പലവിധ പകർച്ചവ്യാധികളും
പത്തി വിടർത്തി വരുന്നുണ്ടേ
വീടും പരിസരമൊട്ടാകെ
നല്ലത് പോലെ നന്നാക്കി
ശുചിയാക്കാനിനി വൈകരുതേ
മറ്റൊരു മാരക വിത്തു വിതക്കാൻ
അവസരമൊട്ടും നൽകരുതേ