എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം/അക്ഷരവൃക്ഷം/നല്ല ബുദ്ധിയുള്ള മീൻ
നല്ല ബുദ്ധിയുള്ള മീൻ
ഒരു ദിവസം ഒരു മുക്കുവൻ നദിയിൽ മീൻ പിടിക്കുകയായിരുന്നു. ഇങ്ങനെ മീൻ വിൽപ്പന നടത്തി ആണ് അയാൾ ജീവിച്ചിരുന്നത്. ദിവസങ്ങൾ കഴിയും തോറും മീനിന്റെ എണ്ണം കുറഞ്ഞു വന്നു. അപ്പോൾ അയാൾ കൂടുതൽ മീനിനെ കിട്ടാനായി രാത്രിയും പകലും ഒരു പോലെ കഷ്ടപ്പെട്ട് ജോലി ചെയ്തു. അങ്ങനെ ഒരു ദിവസം മുക്കുവന്റെ വലയിലേക്ക് ഒരു വലിയ മീൻ കുടുങ്ങി. മീനിനെ എടുക്കാൻ നോക്കിയ മുക്കുവന്റെ അടുത്തു തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് മീൻ സങ്കടപ്പെട്ടു. എന്നാൽ മുക്കുവൻ അതിന് വഴങ്ങിയില്ല. ഒടുവിൽ മീൻ ഒരു ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടാൻ നോക്കി. എന്നെ വിട്ടാൽ ഞാൻ പോയി എന്റെ കൂട്ടുകാരെയും കൊണ്ട് വരാം. അപ്പോൾ എന്നെ പോലെ ഒരുപാട് മീനുകളെ കിട്ടും. അങ്ങനെ മുക്കുവൻ അതിമോഹം കാരണം അതിന് സമ്മതിച്ചു. മീനിനെ വിട്ടയച്ചു. ആ മീനിന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷം അടക്കാനായില്ല. പിറ്റേ ദിവസം മുക്കുവൻ വല വിരിച്ച് കാത്തിരുന്നു. പക്ഷേ ഒരു മീൻ പോലും വലയിൽ കയറിയില്ല. അപ്പോഴാണ് മുക്കുവൻ തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയത്. ആ മീൻ തന്റെ ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത് പോലുള്ള അവസരത്തിൽ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ നമുക്ക് ഏത് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും. ഇങ്ങനെ നാം നമ്മുടെ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമം നടത്തണം. എടുത്ത് ചാട്ടം ഒന്നിനും പരിഹാരം അല്ല.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ