എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിഭ്രമമില്ലാതെ നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിഭ്രമമില്ലാതെ നേരിടാം കൊറോണയെ
    
ജനങ്ങളെ ഭീതിയുടെ മുൻമുനയിൽ നിർത്തിയ covid-19 എന്ന കൊറോണ വൈറസ് ഇന്ന് നിയന്ത്രി ക്കാൻ കഴിയാത്തവിധം വ്യാപകമായിരുന്നു. ഓരോനിമിഷവും ആയിരത്തിൽ അധികം ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. കൊറോണയുടെ കളിക്കളം ആയി മാറുക യാണ് ലോകരാഷ്ട്രങ്ങൾ. ലോകമാകെ ആശങ്ക പടർത്തി തുടരുന്ന കൊറോണയെ എങ്ങനെ പ്രതിരോധിക്കാം?
ചികിത്സയെക്കാൾ ഏറെ ഫലപ്രദം പ്രതിരോധമാണ്. ഈ വൻവിപത്തിനെ പ്രതി രോധിക്കാൻ ഡോക്ടർ മാർ നിർദ്ദശിക്കുന്ന ഏറ്റവും ഫലപ്രദമായ വഴി, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് സമയം നന്നായി കഴുകുക എന്നതാണ്. സോപ്പിൽ അടങ്ങിരിക്കുന്ന ആംഫി ഫിളുകൾ വൈറസിലെ ലിപ്പിഡ് ഘടകത്തെ അലിയിച്ചുകളയാൻ പര്യാപ്തമാണ്. അടി സ്ഥാന ഘടകങ്ങളിൽ ഒന്നായ ലിപ്പിഡ് ശക്തി ക്ഷയിക്കുന്നതോടെ വൈറസിന്റെ നിലനിൽപ് ഭീഷണിയിലാകും. സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുന്നതുപോലെ തന്നെ ഫലപ്രദമാണ് ആൽക്കഹോൾ ഘടകം അടങ്ങിയിട്ടുള്ള അണുനാശിനികൾ കൊണ്ട് കൈകൾ വൃത്തിയാക്കുന്നതും.
വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശ്വാസനാളിയിലാണ് സാധാരണയായി തമ്പടിക്കുക. പക്ഷെ ശരീരത്തിന് പുറത്ത് ഇവയ്ക്കു 3മണിക്കൂർ മുതൽ 3 ദിവസം വരെ ജീവനോടെ കഴിയാം. വൈറസ് ബാധയുള്ളയാൾ തുമ്മുകയോ ചുമയ്ക്കു കയോ മൂക്കുചീറ്റുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങൾ വഴിയാണ് രോഗാണുക്കൾ പുറത്തുകടക്കുക. അതി നാൽ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യു പേപ്പറോകൊണ്ട് പൊതി ഞ്ഞുപിടിക്കുക. പുറത്ത് പോയശേഷം വീട്ടിൽ തിരികെ എത്തിയാൽ ഉടൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
ഒരാളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാ ണ് വൈറസിനെ പ്രതി രോധിക്കാവുന്ന അവസാനത്തെ മതിൽ. ശൈശവത്തിലും വാർദ്ധക്യത്തിലും പ്രതിരോധശേഷി കുറഞ്ഞിരിക്കും. കൊറോണ ബാധിച്ചു ലോകത്ത് മരണമടഞ്ഞ വരെല്ലാം അറുപതു (60) പിന്നിട്ടവരാണെന്നു ഓർക്കുക. അതിനാൽ ശരീരത്തിന്റ പ്രതിരോധ ശേഷി വർധിപ്പിക്കുക. പോഷകസമൃദമായ ഭക്ഷണം കഴിക്കുക, ധാരാളം ശുദ്ധജലം കുടി ക്കുകയും ചെയ്യുക. നന്നായി ഉറങ്ങുകയും മാനസികസംഘർഷം ഒഴിവാക്കുകയും ചെയ്യുക. രോഗിയെ പരിചരി ക്കേണ്ടി വരുന്നെങ്കിൽ ശാസ്ത്രീയമായ മുൻകരു തലുകൾ സ്വികരിക്കുക ഫേസ് മാസ്ക് ധരിക്കുക.
ഇങ്ങനെ ഒറ്റകെട്ടായി പൊരുതി ഈ മഹാവിപ ത്തിനെ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കാം.
Bhagya
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം