എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി + ശുചിത്വവും = രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി + ശുചിത്വവും = രോഗപ്രതിരോധം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരക തുല്യമാണ്. ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നില നിർത്താൻ നമ്മളിൽ പലർക്കും കഴിയാറില്ല. നമ്മൾ പോലും അറിയാതെ രോഗങ്ങൾ നിരവധിയായി നമ്മളിൽ അടിഞ്ഞുകൂടുന്നു. നമുക്ക് രോഗങ്ങൾ തീർത്തും നശിപ്പിക്കാൻ കഴിഞ്ഞെന്നിരിക്കില്ല. എന്നാൽ നമ്മൾക്ക് അത് നിയന്ത്രിക്കാൻ കഴിയും. അതിന് നമ്മൾ ശ്രമിക്കാറില്ല. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക, അതാണ് ആവശ്യം. ഒരു വ്യക്തി, വീട്,  പരിസരം,  ഗ്രാമം,  നാട്,  എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം,  വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ  പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. രോഗങ്ങൾ പിടിപെട്ടാൽ അതിനു വേണ്ടിയുള്ള മരുന്നുകൾ നിരവധി നമ്മൾ കഴിക്കും. എന്നാൽ അതെങ്ങനെ വന്നു?  ഇതുകൊണ്ട് എന്തെല്ലാം സംഭവിക്കും?  ഇതിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം?  ഇതിനെല്ലാം *പരിസ്ഥിതിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മൾ ചിന്തിക്കുന്നില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മൾ അഭിമുഖീകരിച്ച നിപ്പ, :ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ്  19 അല്ലെങ്കിൽ കൊറോണ. നമ്മുടെ ഒത്തൊരുമയും പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധത്തിന് വേണ്ടി നമ്മൾ ചെയ്ത കാര്യങ്ങൾ നിപ്പ എന്ന മഹാ രോഗത്തെ ഈ ലോകത്തു നിന്നു തന്നെ അകറ്റി. എന്നാൽ അതുപോലെ ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു വൻ മഹാമാരി ആണ് കൊറോണ. ഇത് നമ്മുടെ ലോകത്തുള്ള ഒരു ചെറിയ ഭാഗത്ത് ആയിരുന്നു ആദ്യം വന്നത്. എന്നാൽ അത് അവരുടെ അശ്രദ്ധയും സമ്പർക്കവും മൂലം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ എല്ലാം അശ്രദ്ധകൊണ്ട് നിരവധി മരണങ്ങൾ സംഭവിച്ചു. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ഒത്തൊരുമയോടെ നിന്നാലേ മതിയാകൂ. ഈ മഹാമാരിയെ പ്രതിരോധിക്കാൻ,  കഴിയുന്നതും നാം വൈറ്റമിൻ സി അടങ്ങിയ ഫലങ്ങളും പച്ചക്കറികളും ഭക്ഷിക്കണം. ആൾക്കൂട്ടത്തിൽ നിന്നും പിന്മാറി നിൽക്കണം. വീടിനുള്ളിൽ തന്നെ കഴിയണം. ഓരോ 20 മിനിറ്റ് കൂടുംതോറും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. ധാരാളം വെള്ളവും കുടിക്കണം. 

               

' ദൈവത്തിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെ അറിയപ്പെടുന്നത്. പക്ഷേ, ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. അതു വൃത്തിയാക്കാൻ മുതിർന്നവരുടേയും ആരോഗ്യവകുപ്പിന്റെയും  നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മൾ നമ്മുടെ സന്തോഷങ്ങൾ ഇനി വീട്ടിൽ കണ്ടെത്തണം. പൊതുസ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കണം. പനി ജലദോഷം അങ്ങനെ അസുഖം പിടിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് അകന്ന് നിൽക്കുക. ആദ്യം ശുചിത്വബോധം ഉണ്ടാക്കുക , തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനാവുക. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും. 

                 രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങളെ  ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും  നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.

AISWARYA  M 
9:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം