എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ - ഭയമല്ല , കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഭയമല്ല , കരുതൽ

കോവിഡ് എന്ന മഹാമാരിയിൽ നിന്ന് നമുക്ക് എങ്ങനെ സുരക്ഷിതരായി ഇരിക്കാം   

         

കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഭയത്തിൽ, കീഴ്പ്പെട്ട് പരിഭ്രാന്തരാകാതെ പ്രതിരോധ സമീപനങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കോവിഡ്  എന്ന മഹാമാരിയിൽ അകപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനാൽ ഹാൻഡ് സാനിറ്റിസിർ ഒരു പ്രധാന പ്രതിരോധ മാർഗമായി മാറി. കോവിഡ് -19-നെ  പ്രതിരോധിക്കാനായി നമ്മളുടെ പക്കലുള്ള ഏറ്റവും ഫലപ്രദമായ മറ്റൊരു ആയുധമാണ് സോപ്പ്. "രോഗശമനത്തിനകാൾ പ്രതിരോധം നല്ലതാണ്" എന്ന് പറയുന്നതുപോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ അതിനെ പ്രതിരോധിക്കുന്നതാണ് നല്ലത്. ഇതു തന്നെയാണ് നമ്മുടെ കൊച്ചു കേരളം   ലോക്ക് ഡൗൺലൂടെ ലക്ഷ്യമാക്കുന്നത്. രോഗത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്നത് ഏറ്റവും നിർണായകമാണ്. അതിനുവേണ്ടി ആദ്യം പരിസരശുചിത്വം തന്നെയാണ് പ്രധാനം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും പിന്നെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് പൊത്തിപിടിക്കുകയും വേണം. ഇങ്ങനെയുള്ള ചില നല്ല ശീലങ്ങളിലൂടെ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം. 

             

 ഈ  കോവിഡ് കാലത്ത് ഇങ്ങനെയുള്ള ചില നല്ല ശീലങ്ങൾ ജീവിതത്തിൽണ പ്രാവർത്തികമാക്കാൻ ഈ കോവിഡ്  നമ്മെ സഹായിച്ചു എന്നത് മാത്രമല്ല നമ്മുടെ കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാനും സാധിച്ചു. ഇതിനേക്കാളുപരി സ്വന്തം ജീവനും ജീവിതവും ത്യജിച്ച് ജനം നന്മയ്ക്കും ക്ഷേമത്തിനുമായി പകരം വെക്കാൻ ആവാത്ത സേവനം കാഴ്ചവെച്ച നമ്മുടെ സ്വന്തം ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും, നിയമപാലകൻ മാർക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ നമുക്ക് അർപ്പിക്കാം.

Sredha Selvam
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം