എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ഒത്തൊരുമയോടെ മഹാമാരിയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമയോടെ മഹാമാരിയെ നേരിടാം

ഈ നൂറ്റാണ്ടിലെ മഹാമാരി എന്നറിയപ്പെടുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കുവാനുള്ള ശുചിത്വവും പ്രതിരോധശക്തി വർദ്ധി പ്പിക്കുവാനുതകുന്ന ഭക്ഷണ ക്രമീകരണങ്ങളും കൊറോണ നമ്മുടെ നാട്ടിൽ നിന്നും തുരത്തു വാനായ് അനവധി കാര്യങ്ങളും  നമ്മൾ ചെയ്യേണ്ടതാണ്. അതിനാവശ്യം നമ്മുടെ ശുചിത്വമാണ്. നമ്മൾ വീടുകളിൽ തന്നെ പരമാവധി ഇരിക്കുവാൻ ശ്രമിക്കുക. നമ്മൾ കൈകൾ നന്നായി സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കഴുകുവാൻ ശ്രമിക്കുക. എല്ലാവരും പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക. ആൾക്കൂട്ടം ഉള്ള സ്ഥലത്തു ഒരു മീറ്റർ അകലത്തിൽ മാത്രം നിൽക്കുക. പരമാവധി മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. പ്രതിരോധ ശക്തി വർദ്ധി പ്പിക്കുവാനുതകുന്ന ഭക്ഷണം ശീലമാക്കുക. മത്സ്യ മാംസാദികൾ ഒഴിവാക്കുക. പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത ആഹാരങ്ങളും പഴകിയ ഭക്ഷണങ്ങളും ഒഴിവാക്കുക. നമുക്കീ കൊറോണ വൈറസിനെ തുരത്തുവാൻ ശുചിത്വം അത്യാവശ്യമാണ് . നാളെയുടെ നന്മ്മക്ക് വേണ്ടി നമുക്ക് കരുതലോടെ ഇരിക്കാം. കഴിവുളള കാര്യങ്ങൾ ചെയ്യാം.

Anju J
7:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം