എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/'തൂണിലും തുരുമ്പിലും കൊറോണ '

Schoolwiki സംരംഭത്തിൽ നിന്ന്
'തൂണിലും തുരുമ്പിലും കൊറോണ '

കൊറോണ എന്നാൽ നമ്മുക്ക് പേടിയാണ്, ഭീതിയാണ്, ആശങ്കയാണ്...കൊറോണ എന്നു കേൾക്കുമ്പോൾ മനുഷ്യർ ഭീതിയോടെ പായുകയാണ്. അഖിലാണ്ഠ ലോകവും വിറപ്പിച്ചുകൊണ്ട് പടരുന്ന കാട്ടുതീയാണ്‌ കൊറോണ. വിദ്യയിൽ പ്രബുദ്ധരും കേമന്മാരുമായ മാനവരെയൊക്കെയും വിധിയിൽ പകച്ചു നിൽക്കുകയാണ്. ഓരോ രാഷ്ട്രത്തേയും സംസ്ഥാനത്തേയും ഒന്നില്ലാതെ, പക്ഷപാതമില്ലാതെ കാർന്നുതിന്നുകയാണ്. ഈ ലോകം എമ്പാടുമുള്ള കുടുംബങ്ങളെ കണ്ണുനീരിലാഴ്ത്തിയ ഒരു  കൊടും ഭീകരമായ എന്നാൽ ഇത്തിരിപോന്ന കുഞ്ഞൻ വൈറസാണ്' കൊറോണ. മനുഷ്യരെല്ലാം ഒരേപോലെയാണ് എന്നു ഈ കൊറോണകാലം തെളിയിച്ചു. സാമ്പത്തികമായി ഉയർന്നവരും താഴ്ന്നവരുമെല്ലാം ഇന്ന് ഒരുമയോടെ ജീവിക്കുന്നു. നമ്മുടെ രാജ്യമെങ്ങും ആയുധങ്ങളുണ്ട് കൊന്നൊടുക്കാൻ, പേടിപ്പെടുത്തുന്ന ബോംബുകളും. എന്നാൽ അതെല്ലാം നിഷ്‌ഫലം. ഇത്രയും ആയുധം ഒന്നിച്ചു കണ്ടിട്ടും പേടിക്കാതെ നിൽക്കുന്ന ആ കുഞ്ഞു വൈറസിനെ നമ്മൾ ഒരുമയോടെ കൈകൾ കോർത്തു പിടിച്ചാൽ അതിജീവിക്കാവുന്നതേ യുള്ളു. ഇന്ന് ഈ ലോകമെങ്ങും പള്ളികളിൽ പ്രാർഥനകൾ ഇല്ല, ദേവാലയങ്ങളിൽ മണി നാദമില്ല, വാങ്ക് വിളികളില്ല. ഈ അവസ്ഥാ നമ്മുക്ക് ഒരുമിച്ചു അതിജീവിക്കാം. ഈ കൊറോണ എന്ന വാക്ക് മാത്രമേ നമ്മുക്ക് അറിയുകയുള്ളൂ പക്ഷെ ഈ വാക്കിന് മറ്റൊരു ഭാഷയിൽ മറ്റൊരു അർഥമുണ്ട്. മലാവി എന്ന കൊച്ചു രാജ്യത്തിലെ ഭാഷയായ ചിച്ഛേവാ എന്ന ഭാഷയിൽ കൊറോണ എന്നാൽ ജപമാല എന്നാണ് അർഥം. ആ ജപമാല മാത്രമല്ല മറ്റെല്ലാ ദൈവങ്ങളെയും ഒരുമിച്ച്  വിളിച്ചു കൊണ്ട് നമ്മുക്ക് ഈ മഹാവിപത്തിനെ അതിജീവിക്കാം. ഒരുമയുള്ള മനുഷ്യ മനസ്സുകൾ ചേർന്നാൽ തകർത്തെറിയാം ഈ കണ്ണിയെ..... അപ്പോൾ ഒരുമിക്കയല്ലേ നമ്മൾ.

Abhishek M
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം