എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം..

പരിസ്ഥിതി എന്നാൽ ചുറ്റുമുള്ള ജീവജാലങ്ങൾ വസിക്കുന്നതും നമ്മൾ വസിക്കുന്നതും ആണല്ലോ? അപ്പോൾ നമ്മുടെ ഇന്നത്തെ ലേഖനത്തിൽ നമുക്കെങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് ആവാം.പുഴകളും നദികളും വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങൾ വലിച്ചെറി യാതിരിക്കുക, മലിനജലം ഒഴുക്കാതിരിക്കുക, മരങ്ങൾ വച്ചു പിടിപ്പിക്കുക, കുഴൽക്കിണറുകൾ കുത്തി നമ്മുടെ ഭൂമി മാതാവിന്റെ നെഞ്ച് പിളർത്താതിരിക്കുക, വാഹനങ്ങളുടെ ഉപയോഗം കുറച്ച് വായുമലിനീകരണം കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടാതിരിക്കാൻ പ്രകൃതിദത്തമായ ഉൽപന്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയവ ശീലിക്കാം.പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം പാള കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാം.കാടും വനങ്ങളും സംരക്ഷിക്കുക.ഒരു മരം മുറിച്ചാൽ അതിനു പകരം മൂന്ന് മരമെങ്കിലും ചുരുങ്ങിയത് വച്ചുപിടിപ്പിക്കുക. കൈയ്യാലകൾ തീർത്ത് മണ്ണൊലിപ്പ് തടയുക. കൃഷിക്ക് രാസവളങ്ങൾ ഉപയോഗിക്കുന്നതിനുപകരം ജൈവമാർഗ്ഗങ്ങൾ അവലംബിക്കാം. അവരുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കാതെ നമുക്ക് ജീവിക്കാം.

ആഞ്ചലിൻ എലിസബത്ത് ഷാജി
4 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം