എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ദൈവത്തിന്റെ സമ്മാനവും മനുഷ്യന്റെ മാതാവുമായ പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന്റെ ജീവനോളം തന്നെ വിലകൊടുത്ത് സംരക്ഷിക്കേണ്ട പരിസ്ഥിതിയെ നാം പ്ലാസ്റ്റിക് മാലിന്യങ്ങളും വാഹന പുകയും വനനശീകരണവും ജലമലിനീകരണവും മൂലം കളങ്കപ്പെടുത്തിയിരിക്കുന്നു. ഭൂമി നമ്മുടെ മാതാവല്ലെ എന്നിട്ടും നാം എന്തേ നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി അതിനെ കാർന്ന് തിന്നുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് എന്തൊക്കെ ചെയ്യാനാകും? പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കാം. ചെറു യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കണം. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാം. നമ്മുടെ ജലാശയങ്ങൾ ഒരിക്കലും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കാം. ജലസംരക്ഷണത്തിനായി മഴക്കാലത്ത് ജലം നമ്മുടെ വീട്ടുമുറ്റത്തെ വയലുകളിലേക്കും തുടർന്ന് റോഡുകളിലേക്കും ശേഷം പുഴകളിലേക്കും എത്തിക്കാം.ഒരു മരം മുറിച്ചാൽ നൂറ് മരം വെച്ചു പിടിപ്പിക്കണം എന്ന ആശയം വളർത്തിയെടുക്കാം. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വഴിയോരങ്ങളിലും നമുക്ക് ചെടികൾ നട്ടു വളർത്താം. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

ആഷൽ തോമസ് ബിജു
4 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം