എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ കാലം

ലോകരാജ്യങ്ങളെ മുട്ടുകുത്തിച്ച മഹാവിപത്താണ് കൊറോണ വൈറസ് . ലോക സമ്പത്ത് വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കിയ ഈ മഹാവിപത്തിന് മരുന്നുകൾ കണ്ണെത്താ ദൂരത്താണ് . ജാതിയുടെയും മതത്തിന്റെയും പേരിൽ പോരടിക്കുന്ന ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒരു പുതിയ പോരാളി ആയിട്ടാണ് കൊറോണ വൈറസ് എത്തിയിരിക്കുന്നത്. രാജ്യങ്ങളിലെ ജനങ്ങളെ ഭരിക്കുന്ന ഭരണാധികാരികൾ പോലും രോഗത്തിന് കീഴടങ്ങിയിരിക്കുകയാണ്.

കൊറോണ ആഗോള അടിയന്തരാവസ്ഥ പട്ടികയിൽ ആറാമതായി സ്ഥാനം പിടിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെയും ഈ മഹാമാരി പിടിച്ചുലയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശുചിത്വം എന്ന മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് നമുക്ക് കൊറോണയെ തുരത്താം. അതുപോലെതന്നെ കൊറോണയെ പറ്റിയുള്ള വ്യാജവാർത്തകളെയും.

നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന സർക്കാരും പോലീസുകാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് ഒരു പരിധിവരെ കൊറോണ വൈറസിനെ തുരത്താം. നമുക്ക് പാവങ്ങളുടെ പട്ടിണി മാറ്റിയും പ്രവാസികൾക്കും രോഗികൾക്കും സമയാസമയം അന്നവും മരുന്നും നൽകിക്കൊണ്ടും നമ്മുടെ സർക്കാർ ജനതൾക്ക് ആശ്വാസം നൽകുന്നു.

കൊറോണ കേവലം ഭീതിയുടെയോ അതിജീവനത്തിന്റെയോ മാത്രം കാലമല്ല. മനുഷ്യരാശിക് ഒരു പാട് തിരിച്ചറിവുകളുടെ പാഠം കൂടി ഇത് പകർന്നുനൽകുന്നു. ആർഭാടങ്ങൾ ഇല്ലാതെയും മംഗള കാര്യങ്ങൾ നടത്താമെന്നും ആരാധനാലയങ്ങളിൽ പോകാതെ പ്രാർത്ഥനകൾ നടത്താമെന്നും മനുഷ്യൻ തിരിച്ചറിഞ്ഞു. ബന്ധുവീടുകളിൽ പോകാതെയും വിനോദയാത്രകൾ നടത്താതെയും അവധിക്കാലം മനോഹരമാക്കാമെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. ഇങ്ങനെ തുടങ്ങി ഒട്ടനവധി തിരിച്ചറിവുകളിലൂടെ മനുഷ്യൻ കടന്നുപോകുമ്പോൾ അതൊരു പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു. ശുചിത്വം മനുഷ്യന്റ ജീവിതശൈലിയുടെ ഭാഗമായി മാറി കഴിഞ്ഞു. എങ്കിൽ കൂടിയും അനവധി മനുഷ്യജീവനുകൾ ഇല്ലാതാക്കിയ ഈ മഹാമാരിയെ പിടിച്ചു കെട്ടേണ്ടത് മനുഷ്യരാശിയുടെ നിലനില്പിനു അനിവാര്യമായിരിക്കുന്നു.

യദുക്രഷ്ണ റ്റി.
7 B സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം