എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഈ ലോകത്ത് നാം ഓരോരുത്തരും നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യം. നമ്മുടെ പൊതുനിറത്തുകളും തുറസായ സ്ഥലങ്ങളും പുഴകളും പൊന്തക്കാടുകളും എല്ലാം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ജൈവവും അജൈവവുമായ മാലിന്യങ്ങളും : ഈച്ച, കൊതുക്, എലി തുടങ്ങിയ ക്ഷദ്ര ജീവികളും നമ്മുടെ സ്വൈര്യ ജീവിതത്തിനു ഭംഗം വരുത്തുന്നു എന്നത് ഒരു യാഥാർഥ്യമാണ് . മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതാണ് ഉചിതമായ മാർഗം. നമുക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും വായുവിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായു, ശുദ്ധമായ വെള്ളവും, ഭക്ഷണവും പ്രകൃതിയിൽ ധാരാളം ഉണ്ട്. അതുകൊണ്ട് ഇതൊക്കെ നോക്കി നടത്തേണ്ടത് നമ്മുടെ ആവശ്യമാണ്. നാം എല്ലാവരും ജൂൺ 5 നാണ് പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ഈ പരിസ്ഥിതിയെ ആശ്രയിച്ച് ആണ് എല്ലാ ജീവജാലങ്ങളും ജീവിക്കുന്നത്. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചു, മരങ്ങൾ നട്ടു പിടിപ്പിച്ചു, ജലാശയങ്ങൾ മലിനമാക്കാതെയും പ്രകൃതിയെ പരിപാലിക്കുക. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തങ്ങളും നാം ഓരോരുത്തരും ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം. കരയെ സംരക്ഷിച്ചു, ജലത്തെ സംരക്ഷിച്ചു, അന്തരീക്ഷത്തെ സംരക്ഷിച്ചു നമുക്ക് ഓരോരുത്തർക്കും പ്രകൃതി സംരക്ഷണത്തിന്റെ വാഗ്ദാനങ്ങളാകാം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്. നാം എല്ലാവരും ഒത്തുചേർന്ന് നിൽക്കണം. ഓരോ ജീവിയും അതിനു ചുറ്റുപാടും ഉള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രയത്തിലും സഹപ്രവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. പരിസ്ഥിതി മലിനമായി കിടക്കുന്നതിന്റെ കാരണം നമ്മൾ ഓരോരുത്തരും ആണ്. ചപ്പു ചവറുകാൽ ഓരോ ഇടത്തും നമ്മൾ ഓരോരുത്തരും കൊണ്ട് ഇടുമ്പോൾ പ്രകൃതിക്ക് ദോശമാകും. അതിലൂടെ ധാരാളം അസുഖങ്ങളും പകർച്ച വ്യാധികളും ഉണ്ടാകും. പകർച്ച വ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നതായതിനാൽ കൊതുകിന്റെ വൻ തോതിലുള്ള വർധനവാണ് നിയന്ത്രണ വിധയമായിരുന്ന പലതരം വൈറസുകൾ കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത്. മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണം ആകുന്നത്. പകർച്ച വ്യാധികൾ വേഗം പകർന്നു പിടിക്കാൻ കാരണം പരിസരശുചിത്വം ഇല്ലാത്തതാണ്. വീടിന്റെയും മറ്റു താമസ സ്ഥലങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത്കൊണ്ട് അവിടെ പല തരത്തിലുള്ള കൊതുകുകൾ വളരുന്നു അതുമൂലം ധാരാളം രോഗങ്ങൾ പകരാൻ ഇടയാകുന്നുണ്ട് . പ്ലാസ്റ്റിക്കുകൾ പ്രകൃതിക്ക് ആപത്താണ് . പ്ലാസ്റ്റിക്കുകൾ തീ കത്തിക്കുമ്പോൾ ഡയോക്സിൻ എന്ന വാതകം ഉണ്ടാകുന്നു. ഈ വാതകം മനുഷ്യൻ ശ്വസിക്കുമ്പോൾ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പുഴകളിലും കടലുകളിലും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയരുത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ റിസൈക്കിൾ ചെയ്ത് ഉപയോഗ പ്രദമായ രീതിയിൽ ഉപയോഗിക്കാം. പ്ലാസ്റ്റിക്കുകൾ മണ്ണിൽ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. പ്ലാസ്റ്റിക് ഒരു സാമൂഹിക വിപത്താണ്. അതിനെ ഒഴിവാക്കണം... നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനു അത്യാവശ്യമാണ്...
" *പരിസ്ഥിതിയെ സംരക്ഷിക്കുക ജീവൻ നിലനിർത്തുക* "
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം