എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പരിസരശുചിത്വവും സാംക്രമികരോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും സാംക്രമികരോഗങ്ങളും
,

ഇന്ന് നമ്മുടെ ലോകത്തിൽ നിരവധി പുതിയ പുതിയ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൂടുതലും പടർന്നുപിടിക്കുന്ന രോഗങ്ങളാണ് നാം കണ്ടുവരുന്നത്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതുകൊണ്ട്തന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്ത്യവ്യമാണ്. അല്ലായെങ്കിൽ നിരവധി പ്രശ്നങ്ങളേയും, രോഗങ്ങളേയും നമുക്ക് നേരിടേണ്ടി വരും. മനുഷ്യൻ പ്രകൃതിക്കെതിരായ കാര്യങ്ങൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ അത് പ്രതികൂലമായി ബാധിക്കുന്നു.

പരിസ്ഥിതിയ്ക്കു ഹാനികരമായ മനുഷ്യന്റെ കർമ്മത്തിൽ ആദ്യത്തേത് മലിനീകരണനാണ്. മലിനീകരണം പലവിധത്തി ലുണ്ട്. മണ്ണ്മലിനീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ശബ്ദമലിനീകരണം, എന്നി ങ്ങനെ ഈവിധത്തിലുള്ള മലിനീകരണങ്ങളാലാണ് പ്രകൃതി ഈ ദുരവസ്ഥയിലേക്ക് മാറിയത്. ഇന്ന് നമ്മുടെ ലോകത്തിൽ നിരവധി പേടിപ്പെടുത്തുന്ന രോഗങ്ങൾ പിടിപെടുന്നു. അതിനാൽ ഇന്ന് ലോകം മുഴുവനും ഭയന്നിരിക്കുകയാണ്.

ഇന്ന് ലോകം മുഴുവനും കോവിഡ്-19 എന്ന വൈറസിന്റെ ഭീഷണിയിലിണ്. ഇത് ലോകം മുഴുവനും പടർന്നുകൊണ്ടിരി ക്കുകയാണ്. ലോകം മുഴുവനും ഈ വൈറസിനെതിരെ പോരാടുകയാണ്. അനേകം പേർ മരണത്തിനിരയായി. അനേകർ രോഗബാധിതരായി ചികിത്സയിലാണ്. അതിലധികം പേർ നിരീക്ഷണത്തിൽകഴിയുന്നു. ഈ വൈറസിന്റെ വ്യാപനം തടയുന്നതിനായി ജനങ്ങൾ വീടിന് പുറത്തിറങ്ങതെ നാളുകൾ കഴിച്ചുകുട്ടുന്നു.ഇതേ തുടർന്ന് ലോകത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവി‍ഡ് 19 തടയുവാനായി,അതിജീവിക്കുവാനായി ഗവൺമെന്റ് അതീവ ശ്രമത്തിലാണ്. അനേകം സാഹായങ്ങൾ നൽകികൊണ്ട് ആരോഗ്യവകുപ്പും,പോലീസും രംഗത്തുണ്ട്.

ഈ മഹാവിപത്തിൽ നിന്നും മോചനം നേടുവാൻ നാം ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കണം . സുരക്ഷമാർഗ്ഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. നിയന്ത്രണങ്ങൾ അംഗീകരിച്ച് സഹകരിച്ച് ഒരുമയോടെ ഈ മഹാ വിപത്തിനെ നമുക്ക് നേരിടാം. വീജയം നമ്മോടൊപ്പം, തീർച്ച....!!!

ഷിഫാന നൗഷാദ്
8 E എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം