എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ആരോഗ്യരക്ഷ ജീവന്റെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ രക്ഷ ജീവന്റെ രക്ഷ

ജീവതത്തിൽ ആവശ്യമായി വേണ്ട ഒന്നാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത് . ആരോഗ്യപരിപാലനത്തിൽ നാം കഴിക്കുന്ന ആഹാരം പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷണത്തിൽ ദിവസവും പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് നമ്മടആരോഗ്യത്തിന് ഗുണം ചെയ്യുന്നു. അതുപോലെ കൊഴുപ്പുകുറഞ്ഞ ആഹാരസാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് പല രോഗങ്ങളും അകറ്റി നിർത്തുവാൻ സഹായിക്കും.

ആഹാരത്തിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ് . ശരീരഭാരവും,അമിതവണ്ണവും പല രുടെയും പ്രശ്നമാണ് . ഈ അമിതവണ്ണം ഉയ‍ർന്ന രക്തസമ്മർദം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് . അലസമായ ജീവിതമാണ് മിക്ക രോഗങ്ങൾക്കും കാരണം.ദിവസവും വ്യായാമം ചെയ്യുന്ന ‍ ശീലം വളർത്തിയെടുക്കണം. വ്യായാമം ആരോഗ്യ സംരക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്നു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് . ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ക്ക് ഇത് കാരണമാകുന്നു.പുകവലിക്കുന്നവർക്ക് മാത്രമല്ല അതിന്റെ പുകശ്വസിക്കുന്ന ചൂറ്റുപാടുമുള്ളവർക്കും രോഗങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു. സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നടുത്തുന്നത് അനിവാര്യമാണ് . അതിൽ നിന്ന് രോഗം വരാതെ സംരക്ഷിക്കപ്പെടുന്നു. ശരിയായ ഭക്ഷണം,വ്യായാമം, ശരിയായ ജീവിത ശൈലികൾ, ശുചിത്വം എന്നിവയിലൂടെ നമ്മുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നു.

നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഭക്ഷണകാര്യത്തിൽ നമ്മൾ പൊതുവെ അശൃന്ധരാണ് . വീടുകളിൽ ഭക്ഷണം ചെയ്ത് കഴിക്കുന്ന രീതി നമ്മുക്കിന്ന് അന്യമായിരിക്കുന്നു. പകരം വീടുകളിലേക്ക് ഭക്ഷണം ഓഡർ ചെയ്തുവരുത്തിയോ കുടുംബ സമേതം ഫാസറ്റ് ഫുഡ് ശാലകളിൽ കയറിയിറങ്ങിയോ ഭക്ഷണ സംസ്ക്കാരത്തിലും നാം ന്യൂജനായി മാറിയിറിക്കുന്നു. ഫാസറ്റ് ഫുഡ് സംസ്കാരത്തിൽ നിന്ന് പൂർണമായി മറിനിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിക്കാനുള്ള എളുപ്പം, മനോഹരമായ ആക്രതി,നിറം,രുചി എന്നിവയെല്ലാം കൊണ്ട് ജങ്ക് ഫുഡുകൾ ആകർഷകമാണിന്ന്. ജങ്കു ഫുഡുകൾക്ക് അടിമകളായി തീർന്നവരിൽ നല്ലൊരു പങ്ക് കുട്ടികളാണ്. ഇവയെല്ലാം ഉപേക്ഷിച്ച് പോഷകങ്ങൾ ഉൾക്കൊള്ളുന്ന സമികൃത ആഹാര രീതിയിലേക്ക് സമൂഹം മാറേണ്ടതുണ്ട്.

രോഗമില്ലാത്ത അവസ്ഥയല്ല അരോഗ്യം എന്ന് നാം മനസിലാക്കണം. ആരോഗ്യകരമായ ജീവിത ശൈലി ആരേഗ്യപരിപാലനത്തിന് ആവശ്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി വളർത്തി ആരോഗ്യമുള്ള ഒരു ജനതയെയും രാഷ്ടത്തേയും നമ്മുക്ക് സൃഷ്ടിക്കാം..........!!!

മെഹനാസ് യു.എച്ച്.
8 A എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം