എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വമുള്ള ജീവലോകത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള ജീവലോകത്തിന്

ജീവലോകം എത്രമാത്രം മനോഹരമാണ്. അനേകം വലിയ ജീവികൾ മുതൽ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ബാക്ടീരിയ, ഫംഗസ്, എന്തിനധികം നമ്മുടെ ശരീരത്തിലെ ചെറു കോശങ്ങൾ വരെ ഈ മനോഹരമായ വൈവിധ്യത്തിൽ ഉൾപ്പെടുന്നവയാണ്. ഓരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹ പ്രവർത്തിനത്തിലും ആണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ വഴി കൊതുകളുടെ ക്രമാതീതമായ വർദ്ധനവും, ശുദ്ധജല ദൗർലഭ്യവും, അതുപോലെതന്നെ മലിനജലത്തിന്റെ വർദ്ധനവും പകർച്ചവ്യാധികളുടെ പ്രധാന കാരണമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും രോഗങ്ങൾ നമുക്ക് തടയാൻ സാധിക്കും. അതുപോലെ തന്നെ കൊതുകുകളുടെയും മറ്റു രോഗകാരികളായ ജീവികളുടെയും പരിസര മലനികരണത്തിന്റെയും നിർമ്മാർജ്ജനം ചെയ്യാൻ കഴിയും. നാമോരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക അതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തു സൂക്ഷിക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷണം നാമോരോരുത്തരും ഏറ്റെടുക്കേണ്ട ചുമതലയാണ് . നാം എത്രത്തോളം പരിസരം വൃത്തിയായി സൂക്ഷിക്കുന്നു അത്രത്തോളം രോഗങ്ങൾ നമ്മെ പിടിപെടാതിരിക്കും. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന പക്ഷികൾ ആണല്ലോ കാക്കകൾ. അതുപോലെ നാം ഓരോരുത്തരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ രോഗങ്ങൾ ഉണ്ടാവുന്നത് തീരെ കുറയും. പരിസരവൃത്തി, വെടിപ്പ്, മാലിന്യസംസ്കരണം, കൊതുകു നിർമാർജനം എന്നിവയെല്ലാം ബന്ധപ്പെടുത്തി ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു

ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി

വ്യക്തി ശുചിത്വം മുതൽ സാമൂഹ്യ ശുചിത്വം, രാഷ്ട്രീയ ശുചിത്വം വരെ നമ്മുടെ നാട്ടിലുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ചു രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് നാമോരോരുത്തരുടെയും ഇപ്പോഴത്തെ ധർമ്മം. നമ്മുടെ കേരളത്തെ പകർച്ചവ്യാധികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത് അനിയന്ത്രിതമായ മാലിന്യ കൂമ്പാരങ്ങളും അതുകാരണം മലിനമായ ജലസ്രോതസ്സുകളും ആണ്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ശുചിത്വ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. മാറുന്ന പരിസ്ഥിതി അതുമൂലം ഉണ്ടാകുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങൾ ഒന്നാണ്. നമ്മുടെ നാട്ടിൽ ശുചിത്വ -ആരോഗ്യപ്രശ്നങ്ങൾ നിരവധിയുണ്ട്. അതിൽ ഒന്നാണ് മാലിന്യങ്ങൾ ഉത്ഭവ സ്ഥാനത്ത് തന്നെ ശേഖരിക്കപ്പെടുന്നില്ല. രണ്ട് പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ വലിച്ചെറിയുകയാണ് ചെയ്യുന്നത്. അവിടെ ജലം കെട്ടി കിടന്ന് കൊതുകുകൾ ഉണ്ടാകാൻ കാരണമാകും. ഇത് പരിസ്ഥിതിയെയു ശുചിത്വത്തിനും ബാധിക്കുന്നു.

ശക്തമായ ശുചിത്വ ശീലം പരിഷ്കാരങ്ങളാണ് ഇന്നത്തെ തലമുറയുടെ ആവശ്യം

ദേവിക എം രാജൻ
9 F എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം