എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

"ഓരോ മനുഷ്യനും ഭൂമിയോട് ഒരു പ്രതിബദ്ധത ഉണ്ട്". സമകാലിക ഭൂമിയിൽ മനുഷ്യന്റെ കടന്നുകയറ്റവും സാങ്കേതികവിദ്യയുടെ അതിപ്രസരിപ്പും കാരണം പ്രകൃതി മലിനീകരണപെടുന്നു. നാം വസിക്കുന്ന പാർപ്പിടങ്ങൾ പോലെ തന്നെയാണ് നമ്മുടെ പരിസ്ഥിതിയും. അതിനാൽ ശുചിത്വം എവിടെയും അനിവാര്യമാണ്. നാം ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ് ശുചിത്വം.

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ ഓരോ വ്യക്തിയും വരുംകാലങ്ങളിൽ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്ന് പ്രതിജ്ഞാബദ്ധരാകണം. പരിസ്ഥിതി ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയഘടനയാണ്. ജീവ വർഗ്ഗവും സസ്യ വർഗ്ഗം പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് ജീവിക്കുവാൻ സാധിക്കുകയില്ല. മനുഷ്യൻ അനേകം സവിശേഷതകൾ ഉള്ള ഒരു ജീവിയാണ്. എന്നാൽ പ്രകൃതിയെ ആശ്രയിച്ച് മാത്രമാണ് മനുഷ്യൻ ജീവിക്കുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെയും അത് ഉൾക്കൊള്ളാതെയും മനുഷ്യർക്ക് പുലരുവാൻ സാധിക്കുകയില്ല.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിയെ വരുതിയിലാക്കി എന്ന് അവർ അവകാശപ്പെടുന്നു. ചൂടിനെ നേരിടുവാൻ തണുപ്പും തണുപ്പിനെ നേരിടുവാൻ ചൂടും അവർ കൃത്രിമമായി നിർമ്മിക്കുന്നു. പരിസ്ഥിതിയോടുള്ള കയ്യേറ്റം ആണ് ഇത്, വലിയ വലിയ അണക്കെട്ടുകളും ഫ്ലാറ്റ് സമുച്ചയങ്ങളും അവർ നിർമ്മിച്ച കൊണ്ടേയിരിക്കുന്നു.

മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുന്നതിലൂടെ പരിസ്ഥിതി ശുചിത്വം ആണ് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അവരുടെ പല പ്രവർത്തിയിലൂടെ പരിസ്ഥിതി ശുചിത്വം ഇല്ലാതെ ആയിരിക്കുന്നു. അതിയായ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വാഹനങ്ങളുടെ പുകയും പ്രകൃതി മലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നു. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നത് മൂലം പക്ഷിമൃഗാദികളെയും മനുഷ്യരേയും ഗുരുതരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് ചെലവ് കുറഞ്ഞതാണ് എന്നതിനാലും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും ഇതിന്റെ ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. അതിനാൽ പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം പരിസ്ഥിതിയിൽ വർദ്ധിച്ചിരിക്കുന്നു. പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാർഗം

അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റ് രാസപദാർത്ഥങ്ങളും കലരുന്നത് മൂലമുണ്ടാകുന്ന മലിനീകരണം ആണ് അന്തരീക്ഷ മലിനീകരണം. മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണി തന്നെയാണിത്. അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളാണ് നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയും ഗാർഹിക മലിനീകരണവും വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന പുക, മാലിന്യങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനവായു, ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മലിനവായു ഇവയെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ അദ്ദേഹത്തിന്റെ പ്രധാന കണ്ണികളാണ്. അന്തരീക്ഷത്തെ മലിനീകരണത്തിൽ നിന്നും രക്ഷിക്കാൻ മനുഷ്യർക്ക് മാത്രമേ സാധിക്കൂ.

ലോകം ഇന്ന് ഭീതിയിലാണ്. മനുഷ്യന്റെ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കാത്ത ഒരു വൈറസ് ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവനെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. *"കൊറോണ"* എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസ് മനുഷ്യനെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ഇന്ന് ലോകത്ത് ആകമാനം പടർന്നുകൊണ്ടിരിക്കുകയാണ്. നിരവധി ജീവനുകളാണ് ഈ വൈറസിന് ഇരയായി കൊണ്ടിരിക്കുന്നത് 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പ്‌ ഉള്ളവയാണ് കൊറോണ വൈറസ് സുകൾ. ഈ വൈറസിന് പ്രതിരോധ കുത്തിവെപ്പുകളോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതിനാൽ കൊറോണ പടരാൻ സാധ്യതയുള്ള മേഖലയിലേക്കുള്ള സമ്പർക്കത്തിന് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതീവ ജാഗ്രത വേണ്ട ഈ സാഹചര്യത്തിൽ നാം പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം *"ശുചിത്വം"* തന്നെയാണ്. പല സമയങ്ങളിലും പലരുമായും അടുത്ത അടുത്തിടപഴകുന്ന ആയിരിക്കും നാം. പൊതു സ്ഥലങ്ങളിലോ ഇല്ലെങ്കിൽ രോഗികളും ആയോ ഇടപഴകി കഴിഞ്ഞശേഷം കൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുവാൻ ശ്രദ്ധിക്കു. വ്യക്തിശുചിത്വം പോലെ ചെലുത്തേണ്ട കാര്യമാണ് പരിസ്ഥിതി ശുചീകരണവും. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് ആവശ്യമാണ് ഇതിനായി നമുക്ക് കൈകോർക്കാം.

ഗോഡ് വിൻ ജോർജ് മാത്യു
9 F എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം