എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/കോവിഡും ചക്കപുഴുക്കും.

കോവിഡും ചക്കപുഴുക്കും

കുട്ടിക്കിണ്ണവും, വെള്ളക്കിണ്ണവും കൂട്ടുകാരായിരുന്നു. കിണ്ണോരം വീട്ടിലായിരുന്നു അവരുടെ താമസം...രുചിയൂറുന്ന വിഭവങ്ങൾ കൊണ്ട് രണ്ട് കിണ്ണവും നിറയുമ്പോൾ അവർക്ക് അതിയായ സന്തോഷമായിരുന്നു.വെള്ളക്കിണ്ണം നിറയെ വെള്ളച്ചോറ്.. അതിനു മേലെ അലങ്കരിച്ചു വച്ച തൊടു കറികൾ വെള്ളക്കിണ്ണത്തിന്റെ മാറ്റ് കൂട്ടുമായിരുന്നു. തൈരും, ചുമന്നുള്ളി അരിഞ്ഞതും, പച്ചമുളകും, ഇഞ്ചിയും, ഉപ്പും ഉടച്ചെടുത്ത മോര് കുട്ടിക്കിണ്ണത്തിൽ നിറഞ്ഞിരിക്കും... ഇടയ്ക്കൊക്കെ ചിക്കൻ ബിരിയാണിയും, മുട്ട ബിരിയാണിയും അവർക്കിടയിലേക്ക് ഓടിയെത്തും.... ഇങ്ങനെ ദൈനം ദിനം കുട്ടിക്കിണ്ണവും, വെള്ളക്കിണ്ണവും രുചിയുടെ കൂട്ടു കക്ഷികളായി മാറുകയായിരുന്നു.

കുറെ ദിവസമായി രണ്ടു പേരും മൗനത്തിലാണ്. പഴയ പ്രൗഡി ഒന്നും എങ്ങും കാണുന്നില്ല. രണ്ടു പേരും ചിന്തിച്ചു.. ശ്ശെടാ ഇപ്പോ എന്നും ഇവിടെത്തുന്നത് ചക്ക വിഭവങ്ങളാണല്ലോ.. ഇതെന്നാ പ്ലാവിന്റെ കൂട്ടർ ഒന്നടങ്കം കൂടിളകി വന്നതു പോലെ.. സദ്യ ഒന്നും ഇപ്പോ ഇല്ലേ... ചക്കപ്പുഴുക്ക് തന്നെ രണ്ടു നേരം എത്തുന്നു.. ഇടയ്ക്ക് വെടിക്കുരു തോരൻ, ഇടയ്ക്ക് പഴുത്ത ചക്കച്ചുളകൾ.. ആഹാ ഇതെന്തു കഥ... നോക്കിക്കേ പ്ലാഞ്ചോട്ടിൽ എന്തൊരു ആൾക്കൂട്ടം..

അങ്ങനിരിക്കെ ചക്കപ്പുഴുക്ക് ഇളക്കാനെത്തിയ തവിക്കുട്ടനാണ് നാട്ടിൽ കൊറോണയെത്തിയ കാര്യം അവരോട് പറഞ്ഞത്.. ഇപ്പോ എല്ലാരും ചുറ്റുവട്ടത്തുള്ള ചക്കയും, കപ്പയും ഒക്കെയായി വീട്ടിൽത്തന്നെ കഴിയുകയാണ്.. അതും ആരോഗ്യത്തിന് നല്ലതാണ്. തവിക്കുട്ടൻ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. സാമൂഹിക അകലം പാലിക്കണം. ഇടവിട്ട് കൈ വെടിപ്പാക്കണം എങ്കിലേ നമുക്കവനേ തുരത്താനാകൂ....

നവീൻ റെജി
9 B എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കഥ