എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ ആ വരവും കാത്ത്
ആ വരവും കാത്ത്
അതിരാവിലെ എഴുന്നേറ്റ് വളരെ സന്തോഷവതിയായി ആണ് അമ്മു അടുക്കളയിലേക്ക് എത്തിയത്. "അമ്മേ.... അച്ഛൻ എപ്പോഴാ എത്തുക?? മോളോട് എങ്ങനെ മറുപടി പറയണമെന്ന് അമ്മക്ക് അറിയില്ല. രണ്ടുവർഷമായി അച്ഛനെ കാത്തു നിൽപ്പാണ് അമ്മുക്കുട്ടി. അമ്മേ.... അച്ഛൻ എപ്പോഴാ വരിക?? നമ്മൾക്ക് അച്ഛനെ കൊണ്ടുവരേണ്ടേ...?? അവൾ വീണ്ടും ചോദിച്ചു. എന്നാൽ നിശബ്ദധ യാ യിരുന്നു അമ്മയുടെ മറുപടി. അപ്പോഴതാ പുറകിൽ നിന്നും ഒരു മറുപടി... എടീ... അച്ഛൻ ഇന്ന് ഇവിടേക്കല്ല വരിക. ഉരുണ്ട കണ്ണുകളുമായി അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മേ.. ചേട്ടൻ എന്താ ഇങ്ങനെ പറയുന്നത്...?? ചേട്ടൻ പറഞ്ഞത് ശരിയാണ് മോളേ.. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിരീക്ഷണത്തിൽ ഇരിക്കണം. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല. എനിക്കച്ഛനെ കാണാൻ കൊതിയാവുന്നുണ്ട്. എത്ര നാളായി അച്ഛനെ കണ്ടിട്ട്. വിഷമത്തോടെ തല താഴ്ത്തി അവൾ നിന്നു.! മോളെ... നീ വിഷമിക്കേണ്ട.. ഇത്രയും നാൾ കാത്തിരുന്നില്ലേ..!! ഇനി കുറച്ചു കൂടി കാത്തിരിക്കൂ...!! എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയല്ലേ...!!! അപ്പോൾ അച്ഛൻ കുറച്ച് ദിവസം കഴിഞ്ഞാൽ വരുമല്ലേ... എനിക്ക് ഒരുപാട് മിഠായികളും കളി പാട്ടങ്ങളും കൊണ്ടു വരുമല്ലോ... സന്തോഷത്തോടെ തുള്ളിച്ചാടി അവൾ പോയി.. (കുറിപ്പ്.. ചെറിയ ഒരു സന്തോഷം കുറച്ചു സമയത്തേക്ക് മാറ്റി വെച്ചാൽ നമുക്ക് മാത്രമല്ല... നമ്മുടെ നാടിന് മുഴുവൻ സന്തോഷിക്കാം. )
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ