എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ അപ്പുവിന്റെ ചിന്തകൾ
അപ്പുകുട്ടൻ ഓർമ്മ പെടുത്തുന്നത്
ആ മഹാരോഗം ലോകമാകെ പടർന്നുപന്തലിക്കുകയണ്. വലിയ വലിയ തിരക്കേറിയ നഗരങ്ങളിലെല്ലാം ഒരു മനുഷ്യൻ പോലുമില്ല. ഈ സമയത്ത് വൃത്തിയില്ലാത്ത വസ്ത്രങ്ങളിഞ്ഞ് അപ്പുകുട്ടൻ തന്റെ കിടപ്പുമുറിയിൽ നിന്ന് നേരെ അച്ഛന്റെ മുറിയിലേക്കുനോക്കി. അച്ഛൻ അവിടെയില്ല. കിട്ടിയ അവസരം മുതലാക്കാൻ അവനെ കഴിഞ്ഞിട്ടെ മറ്റാരുമുള്ളൂ. അങ്ങന്നെ അവൻ അച്ഛന്റെ മുറിയിലെത്തി ! അച്ഛന്റെ കുപ്പായ കീശയിൽ നിന്നും അവൻ പണമെടുക്കാൻ ഒരുങ്ങും മുമ്പ് ശാന്തേ ..... ശാന്തേ ..... അച്ഛൻ അമ്മയെ വിളിക്കുകയാണ്. അപ്പു കുട്ടൻ ഒന്നു ഭയന്നെങ്കിലും കിട്ടിയ പണമെടുത്ത് തന്റെ മുറിയിലെത്തി. അവൻ കിട്ടിയ പണം എന്താണെന്ന് നോക്കി അതിൽ രണ്ടു രൂപയും ഒരു കടലാസും . അപ്പുകുട്ടൻ കടലാസ് നിവർത്തി നോക്കി അത് ഒരു നോട്ടീസായിരുന്നു. അപ്പുകുട്ടൻ അത് വായിക്കാൻ തുടങ്ങി .... മുകളിൽത്തെ വരി തന്നെ കൈകൾ നന്നായി കഴുക്കു, വൃത്തിയിൽ നടക്കുക എന്നെക്കെയായിരുന്നു .... ഉള്ളതെല്ലാം വെറുതെ പറയുന്നതാണെന്നും അതൊന്നും നോക്കിയിരിക്കാൻ തനിക്ക് സമയമില്ലെന്നും അവൻ അവനോടുതന്നെ പറഞ്ഞ് നേരെ പാടത്തെ കുളത്തിനടുത്തേക്ക് നീങ്ങി അപ്പോഴതാ മണിയും അഭിനവും വരുന്നു .... ഇവർ അപ്പുക്കുട്ടന്റെ വലിയ ചങ്ങാതിമാരാണ്. അവരുടെ വസ്ത്രങ്ങളിലേക്ക് നോക്കി ഒരു സമാധാനത്തിന്റെ ശ്വാസം വലിച്ചു. കാരണം അവരും വൃത്തിയില്ലാത്തെ വസ്ത്രമാണ് ഇട്ടിരിക്കുന്നത്. നല്ല വസ്ത്രങ്ങൾ ഇല്ലാത്തതു കൊണ്ടല്ല അവർക്ക് .... ആര് എന്ത് പറയുന്നുവോ അതിന്റെ വിപരീതമെ ചെയ്യൂ .. കേരള ഗവണമെന്റ് പറയുന്ന ഒരു കാര്യവും അവർ ചെയ്യാറില്ല. കുളത്തിലേക്ക് വന്ന അനുപ് അവരോട് പറഞ്ഞു കുട്ടികളെ ഇങ്ങനെ കൂട്ടം കൂടി നിൽക്കരുത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അപ്പുകുട്ടനും കൂട്ടരും അനൂപിനെ പരിഹസിച്ചു കൊണ്ട് അവിടെ നിന്നും പോയി... അവർ നേരെ അഭിനവിന്റ വീടിന്റെ അടുത്തുള്ള ഒരു ചെറിയ കടയിലേക്ക് പോയി ...അവിടെ നിന്നും മിഠായി വാങ്ങി അവിടെ ഇരുന്ന് മൂന്ന് പേരും കഴിക്കാൻ തുടങ്ങി. അപ്പാൾ അതുവഴി സാധനങ്ങൾ വാങ്ങി പോകുന്ന ഒരാൾ അവരോട് പറഞ്ഞു ഇവിടെ അടുത്ത് ഒരാൾക്ക് ആ രോഗമുണ്ടെന്ന് കേട്ടു ....ഇങ്ങനെ കൂട്ടം കൂടി ഇരിക്കാതെ വേഗം വീട്ടിലേക്ക് പോയി കൊള്ളൂ, മണി പറഞ്ഞു. എല്ലാവർക്കും ഇത് മാത്രമേ പറയാന്നള്ളൂ ... എന്ന് പറഞ്ഞ് അവർ നേരെ രോഗമുള്ള ആളുടെ വീട്ടിലേക്ക്... പോയി കുളത്തിലേക്ക് കുളിക്കാൻ വന്ന അനൂപ് അവരോട് പറത്തു. കുട്ടിക ഇങ്ങനെ കൂട്ടം കൂടി നിൽക്കരുത്. ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അപ്പുകുട്ടനും കൂട്ടരും അനൂപിനെ പരിഹസിച്ച് കൊണ്ട് അവിടെ നിന്നും പോയി. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഈ രോഗം വരുമെന്ന് നോക്കട്ടെ . അയാളുടെ വീടിന്റെ അടുത്തെത്തിയപ്പോൾ തന്നെ മണിയും അഭിനവും ഞങ്ങളില്ല എന്ന് പറഞ്ഞ് ഓടി പ്പോയി. അപ്പു അയാളുടെ വീട്ടിലേക്ക് നോക്കി വാതിൽ തുറന്നു കിടക്കുകയാണ്. അവൻ ആ വീട്ടിലേക്ക് ഇത്തിരി ഭയത്തോടെയാണെങ്കിലും കയറി. കയറിയതും ഒരു മരണ ശ്വാസം കേട്ടു അവൻ ആകെ പേടിച്ചു. ഒന്നുതൊട്ടു.എന്നിട്ട് ഓടി പോയി. അപ്പു കുട്ടൻ പോയ വിവരം ആരോടും പറഞ്ഞില്ല. അവൻ വീട്ടിൽ പോയി കൈ കഴുകാതെ ഭക്ഷണം കഴിച്ചു. ആ അണുബാധ അവന്റെ വായിലൂടെ ശ്വാസകോശത്തിലേക്ക് കടന്നു. അതോടെ അവൻ എന്തൊക്കെയൊക്കെ അശ്വസ്തത കാണിക്കാൻ തുടങ്ങി. എന്നാലും അവൻ വൃത്തിയിലേക്ക് തിരിഞ്ഞില്ല. അങ്ങനെ രോഗം മൂർച്ചിച്ചു. അപ്പോയും അവൻ കുളിക്കുകയുമില്ല, വൃത്തിയിൽ നടക്കുകയുമില്ല. ഡോക്ടർമാർ അവനെ കൈവിട്ടു. അപ്പുകുട്ടൻ മരിച്ചു പോയി. അപ്പോൾ അവന്റെ മാതാപിതാകളോട് ഡോകടർ പറഞ്ഞു. കുട്ടികളെ വൃത്തിയിൽ നടപ്പിക്കുക. ഇത് എല്ലാവരും ചെയ്യേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ കഴുകുക. എങ്കിൽ എല്ലാവരും രക്ഷപ്പെടും
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ