എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം.ശുചിത്വമില്ലായ്മ എവിടെയെല്ലാം? ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്. പാഴ്വസ്തുക്കളെല്ലാം മാലിന്യമല്ലെങ്കിലും പാഴ്വസ്തുക്കൾ മാലിന്യമായി മാറി നമ്മുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു. അത് പോലെ വ്യവസായശാലകളിൽ നിന്ന് ആശുപത്രികളിൽ നിന്ന്, ഫ്ലാറ്റുകളിൽ നിന്ന്, ആട്-കോഴി-പന്നി ഫാമുകളിൽ നിന്ന് തുടങ്ങി നിരവധിയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാലിന്യങ്ങളെ തരം തിരിച്ച് ഓരോതരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യപരിപാലനം. വ്യവസായശാലകൾ, ആശുപത്രികൾ, അറവ് ശാലകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളുടെയും പൊതുവായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളുടെയും പരിപാലനത്തിന് മെച്ചപ്പെട്ട സാങ്കേതികവിദ്യയും വലിയ മുതൽമുടക്കും മറ്റും ആവശ്യമാണ്. അത് ഉത്തരവാദിത്തപ്പെട്ടവർ കണ്ടെത്തി നടപ്പിൽ വരുത്തേണ്ടതാണ്. എന്നാൽ വലിയ മുതൽ മുടക്കോ, വിദ്യകളോ ഒന്നും ആവശ്യമില്ലാതെ തന്നെ വളരെ ലളിതമായി ഗാർഹിക മാലിന്യങ്ങൾ പരിപാലിക്കാൻ കഴിയുന്നതാണ്. വീടുകളിലെ മാത്രമല്ല ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെയും മാലിന്യങ്ങൾ ഇപ്രകാരം പരിപാലിക്കവുന്നതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക. വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക.വീട്ടിലെ അഴുക്ക് വെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, അറവ് ശാലകൾ, കോഴി-പന്നി ഫാമുകൾ, വ്യവസായ ശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവർത്തിക്കുക. സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന ഖര-ദ്രവ-വാതക മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് ബാദ്ധ്യതയാണ്. അത് അവർ ചെയ്യുക തന്നെ വേണം. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിൻറെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തികാണിക്കാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം