എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ശുചിത്വം: മനുഷ്യന്റെ നന്മക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം: മനുഷ്യന്റെ നന്മക്ക്

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.

ഇന്ന് വാർത്തകളിലെ പ്രധാന വിഷയം ഒരു വൈറസ് ആണ്. നമ്മുടെ സമൂഹത്തിന് തന്നെ ഭീഷണിയായിരിക്കുന്ന ആ വൈറസ് ആണ് നോവൽ കൊറോണ വൈറസ്.ഇത് പരത്തുന്ന രോഗമാണ് കോവിഡ് 19. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളികളിൽ നിന്നാണ് ഈ വൈറസ് ഉണ്ടാകുന്നത്. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം പകരാം.വ്യക്തിശുചിത്വം ആണ് വൈറസിനെ തുരത്താനുള്ള മാർഗം. കൈകൾ എപ്പോഴും സോപ്പും വൈള്ളവും ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോൾ മൂക്കും വായും തൂവാല കൊണ്ട് മൂടുക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി തൊടുന്നത് ഒഴിവാക്കണം. പനിയുള്ളവരോട് അടുത്തിടപഴകാതിരിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ എന്നിവ സ്പർശിക്കാതിരിക്കുക. അനാവശ്യമായി പൊതു ഇടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക.ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ ഉടൻ അറിയിക്കണം. ഇങ്ങനെയുള്ള എല്ലാ മുൻകരുതലുകളും എടുക്കണം. ഇപ്പോൾ മാത്രമല്ല നമ്മുടെ ജീവിതത്തിൽ ഉടനീളം.

കോവിഡ് രോഗികളുടെ എണ്ണമനുസരിച്ച് കേരളത്തിലെ 14 ജില്ലകളെ 4 സോണായി തിരിച്ചിട്ടുണ്ട്. എന്റെ ജില്ലയായ കോട്ടയം അതിൽ നാലാം സോണായ ഗ്രീനിൽ വരുന്നു .ഇവിടെ ഇപ്പോൾ രോഗികളില്ല. ഉണ്ടായിരുന്ന രണ്ട് രോഗികൾക്ക് ഭേദമായി.ഗ്രീൻ സോണിൽ കോട്ടയം അല്ലാതെ മറ്റൊരു ജില്ല കൂടിയുണ്ട്, ഇടുക്കി. ഇവിടെയും രോഗികൾ കുറവായിരുന്നു. ബാക്കി ജില്ലകളെയും ഇതുപോലെ തിരിച്ചിട്ടുണ്ട്.ഇത്തരം നിയന്ത്രണങ്ങൾ കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്.സമൂഹത്തിൽ നിന്ന് നമുക്ക് മാറി നിൽക്കാൻ കഴിയും.നിപയും പ്രളയവുമൊക്കെ നമ്മൾ അതിജീവിച്ചു. ഇതും നമ്മൾ അതിജീവിക്കും.

സ്വാതി സുനിൽ
9 എ എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം