അപ്രതീക്ഷിതമായെത്തിയ മഹാമാരി
സൂക്ഷ്മമായൊരു അണുവിനാലാണെന്നും
നഗ്നനേത്രങ്ങളാൽ കാണാവതല്ലെന്നും
അറിവു മർത്യേലോകം പ്രത്യക്ഷത്തിങ്കൽ മാരകമീരോഗം മാനവകുലത്തിനു
വരുത്തിവെക്കും വിന വലു താണെന്നും
നിഷ്പ്രഭരായ� നാം നോക്കുക്കുത്തികൾമാത്രം
നീതികേടും ,നെറികേടും, സ്വാർത്ഥതയും
ബന്ധവും, ബന്ധനങ്ങളുമെല്ലാം നിരർത്ഥകമല്ലൊ!
ഇതുപൊലൊരാവർത്തനം ഇനിമേലുണ്ടായൽ
മാനവ കുലത്തിന് സാധ്യമോ അതിജീവനം?
പ്രപഞ്ചമീവിധം പ്രതികരിച്ചാൽ കഴിയാവതല്ല
നിഷ്പ്രഭം മാനവ ജീവിതം ധരയിങ്കൽ
സഹജീവനം തൻ പെരുമ നമ്മൾ മനതാരിൽ
തെളിയട്ടെ നിത്യം എളിമയൊടെ