എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കഥ തുടരുന്നു
കഥ തുടരുന്നു കൊറോണ കാലം
ലോക് ഡൗൺ ആയത് കൊണ്ട് രാമു റോഡിലേക്ക് ഇറങ്ങിയിട്ട് കുറേ ദിവസമായി. അന്നൊരു തിങ്കളാഴ്ച ആയിരുന്നു. അവനും അച്ഛനും കൂടി പുറത്തേയ്ക്ക് പോയി. ആ നേരം അവൻ അച്ഛനോട് പറഞ്ഞു: "അച്ഛാ... ലോക് ഡൗണിന് മുമ്പ് റോഡിൽ ചീറി പാഞ്ഞു പോകുന്ന ബൈക്കുകളും കാറുകളും ആയിരുന്നു. പക്ഷെ ഇപ്പോൾ നോക്കൂ എന്ത് ശാന്തമായ റോഡ്. " നീ പറഞ്ഞത് ശരിയാണ് മോനെ , എന്തായാലും നമുക്ക് കുറച്ച് ദൂരം കൂടി പോയിട്ട് വേഗം വീട്ടിലേക്ക് മടങ്ങാം". "ശെരി അച്ഛാ.." . രാമു അവന്റെ അച്ഛന്റെ കൈ പിടിച്ച് തുളളിച്ചാടി നടക്കുമ്പോഴായിരുന്നു'ആ കാഴ്ച കണ്ടത്. വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന കടയ്ക്ക് മുന്നിൽ ഒരു തത്ത ചത്തു കിടക്കുന്നു . അവൻ ആ തത്തയെ ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്,രവി ചേട്ടൻ ഓമനിച്ചു വളർത്തിയ തത്ത. അവൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ അവന്റെ പുറകിൽ തട്ടിക്കൊണ്ട് "നീ എന്താ നിന്നത്..? . " ഒന്നുമില്ല അച്ഛാ.." അച്ഛൻ മൂളിക്കൊണ്ട് അവന്റെ കൈ പിടിച്ച് നടന്നു . അവൻ അച്ഛന്റെ കൈ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു " ഈ കൊറോണക്കാലത്ത് ഏറ്റവും ദുരിതം അനുഭവിക്കുന്നത് പക്ഷികളും മൃഗങ്ങളും ആണ്.കഷ്ടം തന്നെ, ഞാൻ പറഞ്ഞത് ശെരി അല്ലേ അച്ഛാ.. അപ്പോൾ വളർത്തു മൃഗങ്ങളെ പരിപാലിക്കാതിരുന്നാൽ അവർ ചത്തു പോവില്ലേ .."അവൻ ഒന്ന് നിർത്തിക്കൊണ്ട് തുടർന്നു " ആ മിണ്ടാ പ്രാണികൾക്ക് രവിച്ചേട്ടൻ എങ്ങനെ ആണ് ഈ കൊറോണക്കാലാത്ത് ഭക്ഷണം കൊടുക്കുന്നത്. അവന് അതിനെ കുറിച്ച് അറിയാൻ തിടുക്കമായി."മോനെ അതിനെല്ലാം സർക്കാർ പുതിയ നിയമം കൊണ്ട് വന്നിട്ടുണ്ട്.പ്രസവിക്കാനും മുട്ടയിടാനുമായ പക്ഷികളെയും മൃ ങളെയും വീട്ടിലേക്ക് കൊണ്ട് വരാമെന്നുള്ളള നിയമം ഉണ്ട് ". "അച്ഛാ..."," മോനെ ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ. പക്ഷികൾക്കും മൃഗങ്ങൾക്കും ഉള്ള ഭക്ഷണം ചെന്നൈ,മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൊണ്ട് വരുന്നുണ്ട് .അത് കൊണ്ട് തന്നെ അവർ പട്ടിണി കിടക്കുക ഇല്ല ".ഇപ്പോൾ എന്റെ പുന്നാര മോന്റെ സംശയം മാറിയില്ലേ.. " അവൻ തലയാട്ടി. അച്ഛൻ അവനെ ഒന്നും കൂടി ഓർമ്മിപ്പിച്ചു " മോനെ വീട്ടിൽ ചെന്നാൽ കൈയും കാലും നല്ലപോലെ കഴുകിയിട്ടെ അമ്മയുടെ അടുത്തേക്ക് പോകാവൂ. മോന് അറിയില്ലേ ഈ കൊറോണക്കാലത്ത് എല്ലാ കാര്യങ്ങളും ജാഗ്രതയോടെ ചെയ്യാൻ ശീലിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ