കണ്ടറിയാത്തവർ...
പ്രളയവും നിപ്പയും എല്ലാം കഴിഞ്ഞപ്പോൾ അടുത്തതായി കൊറോണ വൈറസ് അഥവാ കൊവിഡ് - 19. കാറ്റു പോലെ ലോകം മുഴുവൻ പടർന്നു . രോഗം ബാധിച്ച
ആളുകൾ കൂടിയതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു.എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും .പ്രതിരോധ മാർഗം ശുചിത്വം തന്നെ.ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് .വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്."കണ്ടറിയാത്തവർ കൊണ്ടറിയും"വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് ....
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|