എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പറഞ്ഞ കഥ.

കൂട്ടുക്കാരെ ഞാൻ കൊറോണ വൈറസ് ….

<
പേരുകേട്ട കുടുംബത്തിലെ ഒരു അംഗം. ചൈനയിലെ ഒരു ഘോരവനത്തിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾ പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിൽ ആണ് ഞങ്ങൾ ജീവിക്കാറുള്ളത്. എലി,കൊതുക്,പന്നി കുറുനരി തുടങ്ങിയ ജീവികളെയാണ് ഞങ്ങൾ സാധാരണ ആശ്രയിക്കാറുള്ളത്.അവരുടെ വയറ്റിൽ ആകുമ്പോൾ സ്വസ്ഥതയോടെ കഴിയാം.മാർക്കറ്റിൽ മൃഗങ്ങളുടെ ഇറച്ചി വിൽക്കുമ്പോൾ സാധനം വാങ്ങി കഴിക്കുന്ന ആളുകളുടെ ശരീരത്ത് ഞാൻ കയറി അവർക്ക് രോഗം വരുത്തും.രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോൾ മൂക്ക് ചീറ്റുമ്പോൾ ഒക്കെ ആണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.രണ്ടു മുതൽ 14 ദിവസം വരെയാണ് രോഗികളിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. വ്യക്തി ശുചിത്വം പാലിക്കുക,രോഗിയിൽ നിന്ന് അകലം പാലിക്കുക,ഹസ്തദാനം ഒഴിവാക്കുക,കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നീ മുൻകരുതലുകൾ എടുക്കുന്നതിലൂടെ ഞങ്ങളുടെ വ്യാപനം തടയാൻ ആകുന്നതാണ് പോകുന്നതിനുമുമ്പ് ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ പ്രകൃതിയുടെ ആവാസ വ്യവസ്ഥയിലേക്ക് നിങ്ങൾ കടന്നുകയറരുത് അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്...

<
സ്നേഹപൂർവ്വം കൊറോണ വൈറസ്.

സാനിഹ.സി
6 - എ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ