എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ആർട്‌സ് ക്ലബ്ബ്-17
ആർട്സ് ക്ലബ്ബ്
കുട്ടികളിലെ കലാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.ശ്രീമതി ഡെയ്സമ്മ, ശ്രീമതി വിജയലക്ഷ്മി, ശ്രീമതി ജെസ്സി എന്നീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.സംഗീതം,നൃത്തം, ചിത്രരചന, കഥാരചന,കവിതാ രചന, നാടകം, തുടങ്ങിയ എല്ലാ മേഖലകളിലും പരിശീലനം നൽകി കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.സ്ക്കൂൾ തലത്തിൽ വിജയികളായവരെ ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരിപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കാനും കഴിഞ്ഞു.കൂടാതെ യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിൽ സംസ്കൃത അറബി കലോൽസവങ്ങൾക്ക് ഓവറോൾ നേടാനും കഴിഞ്ഞു.