എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ഗ്രന്ഥശാല
വായനാശീലവും വിവിധ ഭാഷകളിലുള്ള ആഭിമുഖ്യവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച ലൈബ്രറി പ്രവർത്തിച്ചുവരുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി കഥ, കവിത ,നോവൽ, നാടകം ,വൈജ്ഞാനിക സാഹിത്യം, ആനുകാലികങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ള ആയിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കായി പുസ്തകങ്ങൾ നൽകി വരുന്നു.
അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്കുവേണ്ടി പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരെ ഏൽപ്പിക്കുകയും അധ്യാപകർ അവരവരുടെ ക്ലാസ്സിലെ കുട്ടികൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. പുസ്തകം കൈപ്പറ്റിയ കുട്ടികളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പുസ്തകങ്ങൾ കൈമാറി കുട്ടികൾ വായിക്കുകയും കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. വർഷാവസാനം മികച്ച വായനകുറിപ്പുകൾ കണ്ടെത്തി കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.
2021-2022 അധ്യയന വർഷത്തെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികൾക്കായി ലൈബ്രറി ടൈം നൽകുകയും പുസ്തകങ്ങൾ അധ്യാപകർ ക്ലാസ്സിൽ കൊണ്ടുപോവുകയും കുട്ടികൾ ക്ലാസിൽ ഇരുന്ന് വായിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളിൽ നിന്നും അധ്യാപകർ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും ലഘുവായ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സിൽ പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നഈ ലൈബ്രറി യുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു