എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ.......

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ.......

മനുഷ്യന് ആവശ്യമുള്ള വിഭവങ്ങൾ എല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല - മഹാത്മഗാന്ധി.

മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ചുകൊണ്ടാണ് പുതിയ വർഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ആഴത്തിൽ ചിന്തിക്കാൻ ഒന്നുമില്ലാതെ ആർക്കും എളുപ്പത്തിൽ മനസിലാക്കാവുന്ന രൂപത്തിൽ നിലനിൽക്കുന്ന പാരിസ്ഥിതിക അവസ്ഥകളെ മുഴുവനായി വരച്ചു കാട്ടും വിധമാണ് ഈ പ്രമേയം. മനുഷ്യനും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന തീവ്രമായ ഒരു ബന്ധം തീർത്തും നഷ്ടപെട്ടിരിക്കുന്നു എന്നതാണ് ഇതിൽനിന്നും നമുക്ക് ബോധ്യമാവുന്നത്. മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതി ക്ഷോഭം എന്നിങ്ങനെ ആണ് പ്രകൃതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പുതിയ കാലത്തെ വാർത്തകൾ. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ചക്ക് വേണ്ടി നശിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്. മനുഷ്യൻ ചെയ്ത ക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടി ക്കുന്നതാണ് നാം പിന്നീട് കാണുന്നത്.

പുഴകളും തണ്ണീർ തടങ്ങളും വറ്റിവരണ്ടു, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ, ആഗോളതാപനവും കാലാവസ്ഥമാറ്റവും അനിയന്ത്രിതമായി തുടർന്നുകൊണ്ടിരുന്നു. ഇതോടെ ഭൂമിയിൽ വരും തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറക്കും ജീവിക്കാനാവില്ലെന്ന് മനുഷ്യന് മനസിലായി. പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൽ പ്രശ്നമായി കാണാൻ നമുക്കാവണം. മനുഷ്യനെ ഏതുതരത്തിലും പ്രകൃതിയുമായി ഇണക്കിചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്.

ബിനിയ സിബി
IX A എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം