എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ഒത്തൊര‍ുമയിൽ ....വിജയകിരീടം.

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊര‍ുമയിൽ ....വിജയകിരീടം.

സൃഷ്ട പ്രപഞ്ചത്തിൽ ഒരു സുന്ദരമായ - ചെറുതെന്ന് പറയാനാവാത്ത ഒരു വലിയ വനം. ആ വനം ഇടയ്ക്കിടെ ഓരോ യുദ്ധത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു. ഈ വനം നേരിടാൻ പോകുന്ന അടുത്ത യുദ്ധം വന്നു കഴിഞ്ഞു. എല്ലാ ജന്തു മൃഗാദികളെക്കാളും വലുപ്പമുള്ള ശരീരത്തിന് ഉടമയായ ഒരു കൂട്ടം ആനകളുടെയും, ഇത്തിരി ശരീരം കൊണ്ട് ജീവിച്ചു പോരുന്ന ഉറുമ്പിൻ കൂട്ടത്തിന്റെയും യുദ്ധം.ഇരു കക്ഷികളുടെയും ലക്ഷ്യം ഒരു പ്രദേശം കൈവശമാക്കുക എന്നതാണ്.ഇത് ലോകത്തിലുള്ള വനവാസികളെല്ലാം അറിഞ്ഞു .എല്ലാവരുടെയും പേടീ സ്വപ്നമായ - വനത്തിനെല്ലാം നാശകരമായ ആ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. യുദ്ധത്തിൽ ഏറ്റുമുട്ടാൻ ആനകളും ഉറുമ്പുകളും മാത്രം. പടയ്ക്കു മുമ്പേ ഉറുമ്പുകൾ ഒത്തുകൂടി പടയൊരുക്കങ്ങൾ നടത്തിയിരുന്നു. യുദ്ധകാഹളം മുഴങ്ങി.മുൻകൂർ തീരുമാനിച്ചുറച്ചതനുസരിച്ച് 10 ഉറുമ്പുകൾ ചേർന്നുള്ള ഒരു സംഘം ഒരു ആനയെ എന്ന രീതിയിൽ ഏറ്റുമുട്ടൽ:

ആദ്യ ദിനം തന്നെ ആനയുടെ ചവിട്ടേറ്റ് ധാരാളം ഉറുമ്പുകളും ഉറുമ്പുകളുടെ കടിയേറ്റ് ദേഹം പൊള്ളി ആനകളും മരിച്ചുവീണു. യുദ്ധത്തിൽ ഇനിയും ആനകളെയും ഉറുമ്പുകളെയും ആവശ്യമുള്ളതിനാൽ പല വനങ്ങളിൽ നിന്നും ആനകളുടെയും ഉറുമ്പുകളുടെയും കൂട്ടം പടപൊരുതാൻ എത്തി കൊണ്ടിരുന്നു.അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ....

യുദ്ധക്കളത്തിൽ അനേകം ജീവഹാനികൾ സംഭവിച്ചു.' മറ്റു മൃഗജാലങ്ങൾ ഈ യുദ്ധത്തിൻ്റെ തീവ്രതയിൽ ഭയന്നു പ്രാർത്ഥനയോടെ നില കൊണ്ടു. അവരുടെ ഭയത്തിനു കാരണം ലോകം മുഴുവൻ നശിക്കുമോ എന്നതായിരുന്നു. വലിപ്പച്ചെറുപ്പമന്യേ മൃഗങ്ങളെല്ലാം നെഞ്ചിടിപ്പോടെ ഭയാനകമായ നിമിഷങ്ങൾ കണ്ടു കൊണ്ടിരുന്നു.

യുദ്ധത്തിന്റെ പര്യവസാനമായി. ബുദ്ധിപരമായ ഒരുമയോടെ കരുക്കൾ നീക്കിയതിനാൽ ആനകളെ തോല്പിച്ച് ഉറുമ്പുകൾ വിജയകിരീടം അണിഞ്ഞു.

ഒടുവിലാണ് എല്ലാവരും മനസ്സിലാക്കിയത് ആ ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ആ വനത്തിന്റെ യഥാർത്ഥ അവകാശികൾ ഉറുമ്പുകളായിരുന്നുവെന്നും ആനകൾ അവിടം കയ്യടക്കി വച്ചിരിക്കുകയായിരുന്നെന്നും അത് തിരിച്ചുപിടിക്കാനായിരുന്നു ഈ പോരാട്ട മെന്നും'. തെല്ലകലേ മാറി നിന്ന് ഇതെല്ലാം കണ്ടു കൊണ്ടിരുന്ന കാഴ്ചക്കാരുടെ മനസ്സിലൂടെ ഇടിമിന്നൽ പോലെ പാഞ്ഞു പോയ ഒരു സംശയം ബാക്കിയുണ്ട്. ഇത്തിരി പോന്ന ഈ കുഞ്ഞനുറുമ്പുകളെ കൊണ്ട് ഈ മഹാവിജയം എങ്ങനെ സാധിച്ചു? ആ ചോദ്യത്തിന് ഉറുമ്പുകൾക്ക് ഉത്തരമൊന്നേയുള്ളൂ. " ഒത്തൊരുമയോടെ കരുക്കൾ നീക്കിയാൽ ഏതൊരു വമ്പനെയും കീഴ്‍പ്പെടുത്താം. ഏതു യുദ്ധക്കളത്തിലും വിജയം കരസ്ഥമാക്കാം" .

ഗുണപാഠം മനുഷ്യർ ഒരുമയോടെ കരുക്കൾ നീക്കി പ്രാർത്ഥനയോടെ - കരുതലോടെ കാത്തിരുന്നാൽ കൊറോണയെന്ന മഹാമാരിയെ ചവിട്ടിത്താഴ്ത്തി വിജയം കരസ്ഥമാക്കാം.

ലിയാ തോമസ്
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ