എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ കൊവിഡ് -19
കൊവിഡ് -19
ഇന്ന് ലോകത്ത് അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരി ആണ് കൊവിഡ് -19 എന്ന കൊറോണ വൈറസ് .ഏതു മഹാമാരിയും അതിജീവിക്കാനുള്ള കരുത്ത് വൈദ്യശാസ്ത്രത്തിന് ഉണ്ടെന്ന് ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് 2019 ഡിസംബർ ഒന്നാം തീയതി ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് യാത്ര തുടങ്ങിയത് .ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സാധാരണജീവിതം നിശ്ചലമാക്കി കൊവിഡ് 19 പരത്തുന്ന കൊറോണ എന്ന് പേരുള്ള ആ സൂക്ഷ്മജീവി. വുഹാനിലെ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട ഒരു വ്യക്തിയിൽ നിന്നാകാം പലർക്കും അസുഖം പടർന്നത്. യഥാർത്ഥത്തിൽ ഈ അസുഖത്തിന് ഉറവിടം കണ്ടെത്താൻ പറ്റിയിട്ടില്ല . സാമൂഹിക അകലം പാലിച്ചും, കൈകൾ 20 സെക്കൻഡ് നേരം ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കഴുകിയും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും, വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ നിർബന്ധമായും പാലിച്ചും, വിവിധരോഗബാധിതരുമായി സമ്പർക്കം ഒഴിവാക്കിയും ഇതിനെ നമുക്ക് പ്രതിരോധിക്കാം. പ്രിയ കൂട്ടുകാരെ കൊവിഡ്19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ മുങ്ങുമ്പോൾ അതിനെ പ്രതിരോധിച്ച് മുന്നേറുക. തളരാതെ അതിനെ നേരിടുവാൻ നാം സന്നദ്ധരാകണം. അതിനു നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സർക്കാരും കൂടെയുണ്ട്. ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി രാവും പകലും ഒരുപോലെ പ്രവർത്തിക്കുന്ന പോലീസുകാർ ,ആരോഗ്യപ്രവർത്തകർ എന്നിവരോട് ഒരുപാട് നന്ദിയും കടപ്പാടുംഉണ്ട്.അവരോടൊപ്പം അവർ പറയുന്ന നിർദേശങ്ങൾ പാലിച്ച് ഈ ലോക്ഡൗൺ കാലത്ത് വീട്ടിൽ തുടരാം .നമുക്ക് കൊറോണയെ പ്രതിരോധിക്കാം. " STAY HOME SAVE LIVES"
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം