എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പ്രകൃതി
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളും ചിന്തകളും കാഴ്ചപ്പാടുകളുമെല്ലാം ഇന്ന് ദൈനം ദിനം മാറിക്കൊണ്ടിരിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ആർക്കും ചിന്തിക്കാനോ അവയെ സംരക്ഷിക്കാനോ സമയം കണ്ടെത്തുന്നില്ല. കമ്പ്യൂട്ടർ യുഗത്തിൽ ജീവിക്കുന്ന നാം ഒരു കമ്പ്യൂട്ടർ മനുഷ്യനെ പോലെ ആയി മാറുന്നു. പ്രകൃതിയെ ചൂഷണം ചെയ്തും മലിനമാക്കിയും നാം വ്യക്തി താൽപര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നു. ഓരോ ദിനവും നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി നമ്മെ കണ്ണീരോടെ നോക്കുന്ന കാഴ്ച എത്ര പേർക്ക് മനസ്സിലാക്കാൻ കഴിയുന്നു. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മലിന ജലം ഒഴുക്കി വിട്ടും നാം പാടത്തെയും പറമ്പിനെയും പുഴയേയും കാടിനേയും നശിപ്പിക്കുന്നു.

ഗ്രാമത്തിനെക്കുറിച്ചും പുഴകളെ കുറിച്ചും നദികളെയും കാടിനേയും കുറിച്ച് മഹാൻമാരായ കവികൾ എഴുതിയ വരികൾക്കെല്ലാം ഇന്ന്അർത്ഥ മില്ലാതാവുന്നു. കതിരണിഞ്ഞു നിന്ന വയലേലകളും കള കളമൊഴുകുന്ന അരുവികളും നീർച്ചോലകളുമെല്ലാം എവിടെയോ മറഞ്ഞു. വിപത്തുകൾ നമ്മുടെ മുന്നിലെത്തുമ്പോഴും നാം ഓർക്കുന്നില്ല ഇവയെല്ലാം നമ്മുടെ പ്രവൃത്തിയുടെ ഫലമെന്ന്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കാനും നാം ഉൾപ്പെടുന്ന സമൂഹം ഇനിയെങ്കിലും തയ്യാറാവണം. ഒരു പരിസ്ഥിതി ദിനത്തിലെ വൃക്ഷം നടീലിൽ ഒതുക്കാതെ മരങ്ങൾ നാളത്തെ തലമുറയ്ക്ക് തണലേകുന്നവരാണെന്ന ബോധം നമ്മളിൽ ഉണ്ടാകണം. മണ്ണിലേക്ക് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ കൊല്ലുകയാണെന്ന തിരിച്ചറിവ് നമ്മുടെ തലമുറയ്ക്ക് ഉണ്ടാകണം. ഈ തെറ്റായ പ്രവണതകൾ ഇല്ലാതാക്കിയാൽ നല്ലൊരു ഭൂമിയെ സൃഷ്ടിക്കുവാൻ നമുക്ക് കഴിയും.

സന എസ് ജി
1 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം