എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം


നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയരുത്. വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വെള്ളം കെട്ടികിടന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുകി അതുവഴി പല രോഗങ്ങൾ (ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി,മലേറിയ മുതലായവ) ഉണ്ടാകും. അതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യരുത് അത് പലതരം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും.

സ്വാതി എസ് എസ്
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം