എസ്സ് എൻ വി യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/കരുതലോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ നേരിടാം


ലോകമിന്ന് ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് . കടന്ന് പോകുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് നിരവധി ആളുകളുടെ ജീവനെടു ത്ത കൊറോണ വൈറസ് ഇന്ന് ലോക രാജ്യങ്ങളിലാ കെ പടർന്ന് പിടിച്ചിരിക്കുകയാണ്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നു ളളത് ഭയപ്പെടുത്തുന്ന കാര്യമാണ് എങ്കിലും ഈ രോഗത്തെ നാം ഒരിക്കലും ഭയപ്പെടരുത്. മറിച്ച് കരുതലും ജാഗ്രതയുമാണ് വേണ്ടത് .നമുക്കോ നമ്മുടെ വീട്ടിലുള്ളവർക്കോ ഈ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം. ഇങ്ങനെ എല്ലാവരും ചിന്തിച്ച് തിരുമാനം എടുത്താൽ ഈ രോഗത്തിനെ നിഷ്പ്രയാസം കീഴടക്കാൻ സാധിക്കും. അതിനായി നമ്മൾ ചെയ്യേണ്ടത് ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, സർക്കാർ നല്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയാണ്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ മതി ഒരുപാട് പേരുടെ ജീവിതം മാറ്റിമറിക്കാൻ .അതിന് നാം ഒരു കാരണമാകരുത്.അങ്ങനെയെങ്കിൽ നാം ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും.


               

നമ്മുടെ നാട്ടിലെ പല ദുരന്തങ്ങൾക്കും കാരണം പരിസ്ഥിതി മലിനീകരണമാണ്. ഇന്നത്തെ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിൽ ആരും ഉത്തരവാദിത്തം കാണിക്കുന്നില്ല.എല്ലാവരും പ്രകൃതിയെ മലിനമാക്കുന്നു. നദികളിലും തടാകങ്ങളിലുമെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ ആരും തെറ്റ് കാണുന്നില്ല. ഭൂമിയിൽ ജീവിക്കുന്ന നാം തന്നെ ഭൂമിയെ കൊല്ലുകയാണ് ചെയ്യുന്നത്. നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചേ മതിയാകൂ. എന്നാൽ മാത്രമേ നമുക്ക് ഈ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനാകൂ.


           

പരിസ്ഥിതി സംരക്ഷണത്തിനായി കുട്ടികളായ നമുക്കും ചിലതൊക്കെ ചെയ്യാൻ കഴിയും. മാലിന്യങ്ങൾ വലിച്ചെറിയാതെ അവ നിക്ഷേപിക്കേണ്ട സ്ഥലത്ത് തന്നെ നിക്ഷേപിച്ച് നമ്മൾ മറ്റുള്ളവർക്ക് മാതൃകയാകണം. നമ്മുടെ വീട്ടിലുള്ളവരെയും കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കണം.


              

കാടുകളും മരങ്ങളും നശിപ്പിക്കുന്നതാണ് മറ്റൊരു പരിസ്ഥിതി നശീകരണം. മരങ്ങൾ വെട്ടിനശിപ്പിക്കാതെ ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ച് നമ്മുടെ ഭൂമിയെ മനോഹരമാക്കാം. അങ്ങനെ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാൻ നമ്മൾ കുട്ടികൾ മുന്നിട്ടിറങ്ങണം. അതുപോലെ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിന് ശേഷം വായു മലിനീകരണം ഒരുപാട് കുറഞ്ഞു.വാഹനങ്ങളിൽ നിന്നുള്ള പുകയിൽ കൂടിയാണ് വായു കൂടുതലും മലിനമാകുന്നത്. നല്ലൊരു നാളേക്കായി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പരിശ്രമിക്കാം. പരിസ്ഥിതിയെ സ്നേഹിച്ചും സംരക്ഷിച്ചും നമ്മുടെ ഭാവി സുരക്ഷിതമാക്കാം.


               

അതുപോലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് നമ്മുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ചേ മതിയാകൂ. രോഗ പ്രതിരോധശേഷി അത്യാവശ്യമാണ്‌. അതിനായി പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിക്കണം.തിളപ്പിച്ച വെള്ളവും ധാരാളം കുടിക്കണം. വ്യക്തി ശുചിത്വം പാലിക്കണം.


             

കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ചിന്തിച്ചിട്ടുണ്ടോ.നമുക്കും ചിലതൊക്കെ ചെയ്യുവാനാകും. ആവശ്യമില്ലാതെ പുറത്തിറങ്ങാതെ വീട്ടിനു ളളിൽ കഴിയാം. എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കണം.പ്രത്യേകിച്ച് കൈകൾ. കൈകൾ കഴുകുമ്പോൾ 20 സെക്കൻ്റെങ്കിലും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്ക്കുക.


             

സ്കൂളടച്ചപ്പോൾ ആദ്യം കുറച്ച് സന്തോഷമൊക്കെ തോന്നി. എന്നാൽ ഇപ്പോൾ സ്കൂളിൽ പോയാൽ മതിയായിരുന്നു എന്ന് തോന്നുന്നു.കൂട്ടിലടച്ച കിളികളെ പോലെ കഴിയേണ്ടി വന്നതിൽ വിഷമം ഉണ്ട്. എങ്കിലും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ സമാധാനവും ഉണ്ട്. നമുക്ക് പാർക്കിൽ പോകാൻ സാധിക്കാത്തതും സിനിമയ്ക്ക് പോകാൻ സാധിക്കാത്തതും ബന്ധുക്കളുടെ വീടുകളിൽ പോകാൻ സാധിക്കാത്തതുമൊക്കെ വിഷമം തന്നെയാണ്. തത്ക്കാലം നമുക്ക് ഇത്തരം ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കാം. സിനിമ നമുക്ക് ടി വി യിൽ കാണാം. അവധി പഠനം വീട്ടിലാക്കാം.


                  

നമുക്ക് പുറത്തിറങ്ങി കളിക്കാൻ സാധിക്കുന്നില്ല എങ്കിലും വീട്ടിലിരുന്ന് കഥകളും കവിതകളും ചിത്രങ്ങളുമൊക്കെ വരയ്ക്കുകയോ എഴുതുകയോ ചെയ്യാം.പാചകത്തിലും കൃഷിയിലുമൊക്കെ അമ്മയെ സഹായിക്കാം. ഇങ്ങനെയൊക്കെ ഈ അവധിക്കാലം നമുക്ക് പ്രയോജനപ്പെടുത്താം.


             

നമുക്ക് എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും രക്ഷ നേടിയേ മതിയാകൂ. എന്നാൽ മാത്രമേ നമുക്ക് സന്തോഷത്തോടെ സ്കൂളിൽ പോകാനും കളിക്കാനും മത്സരിച്ച് പഠിക്കാനുമൊക്കെ സാധിക്കൂ.
                കൊറോണ എന്ന മഹാവിപത്തിനെതിരേ പടപൊരുതുന്ന നമ്മുടെ സർക്കാർ ,ഡോക്ടർമാർ ,നഴ്സുമാർ ,ആരോഗ്യ പ്രവർത്തകർ,പോലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ അഭിനന്ദിച്ചേ മതിയാകൂ.
              കൂട്ടുകാരേ, കോവിഡ് 19 എന്ന കൊറോണയെ തുരത്തുവാൻ നമ്മുടെ സർക്കാരിനൊപ്പം ഞാനുമുണ്ടാകും. അപ്പോൾ നിങ്ങളും കാണുമല്ലോ അല്ലേ. നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാവിപത്തിനെ ഇവിടെ നിന്ന് തുരത്താം


 

മുഹമ്മദ് ഇർഫാൻ N. S
7 A എസ്.എൻ.വി.യു.പി.എസ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ