എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മുത്തശ്ശി വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി വെളിച്ചം


അമ്മൂട്ട്യേ..... മുത്തശ്ശിയുടെ വിളി കേട്ട് അമ്മു ഓടി മുത്തശ്ശി കിടക്കുന്ന കട്ടിലിനരികിലെത്തി. മുത്തശ്ശിക്ക് തീരെ വയ്യ കിടപ്പാണ്. പുറത്തേക്ക് ഇറങ്ങാൻ വയ്യാ.അമ്മുവാണ് മുത്തശ്ശിയുടെ കൂട്ട് .അവൾ 5 ൽ പഠിക്കുന്നു. അമ്മുവിനെ കണ്ടപ്പോൾ മുത്തശ്ശി അന്ധാളിപ്പോടെ തിരക്കി "എന്താ കുട്ട്യേ ഉമ്മറത്താക്കെ ബഹളമാണല്ലോ കുറച്ചീസായിട്ട് ശ്രദ്ധിക്കണു. എന്താ വല്ല വിശേഷവും വരാറായോ. ഇങ്ങനെ അധികം സംസാരം ഒന്നും കുറേ നാളായി കേൾക്കാറില്യ അതാ ചോതിച്ചേ "മുത്തശ്ശി മറുപടി ക്കായി അമ്മുവിൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി." മുത്തശ്യേ വല്ലതും അറിയണ്ണ്ടോ? നമ്മുടെ നാട് ഒരു വലിയ മഹാമാരിയുടെ പിടിയിലാണ് .covid 19 എന്നാ അസുഖത്തിൻ്റെ പേര്. കൊറോണ എന്ന അണു പരത്തുന്ന അസുഖം മൂലം നാട് മുഴുവൻ ഭീതിയിലാണ്. പുറത്തിറങ്ങാൻ എല്ലാർക്കും പേടിയാണ്. നമ്മുടെ സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു". "എന്ന് വച്ചാൽ എന്താ കുട്ട്യേ" ?മുത്തശ്ശി തിരക്കി." ആരും പുറത്തിറങ്ങാനോ ചടങ്ങുകളിൽ പങ്കെടുക്കാനോ കൂട്ടം കൂടുവാനോ പാടില്ലത്രേ.മാസ്ക് ധരിക്കണം. എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ആരോഗ്യ പ്രവർത്തകരും പോലീസുകാരും നഴ്സുമാരും ഡോക്ടർമാരും മറ്റ് സന്നദ്ധ സംഘടനകാരും നമുക്കൊപ്പം ഉണ്ട്. " മുത്തശ്ശിയുടെ കണ്ണുകളിൽ ദയനീയമായ ഒരു ഭാവം നിറഞ്ഞു. മുത്തശ്ശി പറഞ്ഞു " കുട്ട്യേ നമ്മൾ പഴമയിലേക്ക് തിരിച്ച് പോകേണ്ടിയിരിക്കുന്നു. പണ്ടൊക്കെ വീടിൻ്റെ ഉമ്മറപ്പടിയിൽ കിണ്ടിയും വെള്ളവും ഉണ്ടാകും.പുറത്ത് പോയി വരുമ്പോൾ ദേഹശുദ്ധി വരുത്താൻ ... ഇതന്നയല്ലേ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് .മട്ടുപ്പാവ് കെട്ടിടങ്ങൾക്ക് പകരം ഓല മേഞ്ഞ വീടുകൾ, ചാണകം മെഴുകിയ വീടും മുറ്റവും, വൈകുന്നേരങ്ങളിൽ കുമിഞ്ചാൻ മണമുള്ള പുകച്ചുരുകളാൽ മുറികളും വീടും പരിസരവും നിറയും. അന്നത്തെ അണുനാശിനിയായിരുന്നു അത്.തുളസിക്കാപ്പിയും വെടിപറച്ചിലുകളുമായി കുടുംബക്കാരൊക്കെ പകൽ മുഴുവൻ അദ്ധ്വാനിച്ച ക്ഷീണം മറന്ന് ഒന്നിക്കും.... അന്നൊന്നും ആർക്കും വലിയ രോഗങ്ങൾ ഒന്നുല്യ ".... ഇപ്പോൾ ഓരോന്ന് കേൾക്കുമ്പോ പേടിയാവണു ൻ്റ കുട്ട്യേ. ഈ നാടിൻ്റെ പോക്ക് ഇതെങ്ങോട്ടാ? എല്ലാരും ണ്ടോ ഇവിടെ? ബഹളം കേട്ടപ്പോ അങ്ങനെ തോന്നണു. അത് നന്നായി ഇങ്ങനൊരു സൂക്കേട് വന്ന നിമിത്തം കുടുംബ ബന്ധങ്ങൾ ശക്തിപ്പെട്ടല്ലോ... തിരക്കിട്ട ജീവിതത്തിനിടയിൽ നിന്ന് എല്ലാരും കുറച്ച് സ്നേഹം അറിഞ്ഞും കൊടുത്തും ജീവിക്കട്ടെ കുറച്ചു നാളെങ്കിലും.ൻ്റ കുട്ടി പുറത്തോട്ടൊന്നും കളിക്കാൻ പോകണ്ട. എന്തൊക്കെ കാണണം ശിവ! ശിവ! കർമ്മഫലം അനുഭവിക്കാണ്ട് തരമില്യാ..." പിന്നും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ചുക്കിചുളിഞ്ഞ കൈകളാൽ നനഞ്ഞ കണ്ണുകൾ തുടച്ച് മുത്തശ്ശി കിടക്കയിൽ തിരിഞ്ഞു കിടന്നു.അമ്മുവിൻ്റെ മനസ്സിൽ അപ്പോഴും മുത്തശ്ശി പറഞ്ഞ ആ പഴയ കാലത്തെ പറ്റിയുള്ള ചിന്തകളായിരുന്നു........

ദയാ പ്രദീപ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ