എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഭൂമി എന്ന മഹാത്ഭുതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി എന്ന മഹാത്ഭുതം


ഭൂമി എന്നത് മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ മാതാവാണ്. ആ പ്രകൃതിയെ അനുസരിച്ചു തന്നെ ജീവിക്കണം. പ്രകൃതിയിൽ എല്ലാവരും തുല്യരാണ്. പ്രകൃതി നമുക്ക് ആവശ്യത്തിലധികം കനിഞ്ഞു തരുന്നുണ്ട്. എന്നാൽ മനുഷ്യനെന്നവർഗ്ഗം അതിനെയെല്ലാം ധരിച്ചുകൊണ്ട് സ്വാർഥ ചിന്തയിലൂടെ ആഴത്തിലേക്ക് സഞ്ചരിക്കുന്നു. മഴ എന്നും ഭൂമിക്കൊരു കുളിർമയാണ് ചുട്ടുപഴുത്ത ഭൂമിയെ ഒന്നു തണുപ്പിക്കാനാണ് മഴ ശ്രമിക്കുന്നത്. ആകാശത്തിലെ മേഘങ്ങൾ ഇത്രയുമധികം കണ്ണീർ പൊഴിക്കണമെങ്കിൽ അത്രയുമധികം വേദനിക്കുന്നുമുണ്ടാകും എന്നുനാം മനസ്സിലാക്കണം. എന്നാൽ ഇടയ്ക്കിടെ ഉള്ള അതി ശക്തമായ ഇടിയും മിന്നലും നാം പലപ്പോഴും ഭയപ്പെടാറുണ്ട്. അതൊരുപക്ഷേ മനുഷ്യ തിന്മക്കുള്ള പ്രതിഭലമായിരിക്കാം. പ്രകൃതി സർവ ശക്തനാണ്.ആ ശക്തി ഒന്നു കൂടി ബലപ്പെടുത്തിയാൽ തകരാവുന്നതേ ഉള്ളു നാമിന്നു കാണുന്നതെല്ലാം. അതുകൊണ്ട് നാം ഒന്നോർക്കുക.പ്രകൃതിയെ എപ്പോഴും സംരക്ഷണ മനോഭാവത്തോടെ കാണുക. നമ്മുടെ മാതാപിതാക്കന്മാരെന്നോണം ഈ സർവ്വശക്തനെയും കാത്തു സംരക്ഷിക്കുക. ഇല്ലെങ്കിൽ ഇതിനു തിരിച്ചടിയെന്നോണം പ്രകൃതി ഓരോ മഹാമാരിയെയും നമുക്കായി ദാനം ചെയ്യും.

വൈഗ R. K
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ