ബഹിരാകാശത്തും ലോക്ക്ഡൗൺ
ഇന്ത്യയുടേത് ഉൾപ്പെടെ ലോകത്തെ പ്രധാന ബഹിരാകാശ പദ്ധതികൾ എല്ലാം കോവിഡ് ഭീതിയിൽ സ്തംഭിക്കുന്നു. ഇന്ത്യയുടെ സുപ്രധാന പദ്ധതികളായ ഗഗൻയാൻ ചന്ദ്രയാൻ 3 ഉൾപ്പെടെ ഈ വർഷത്തെ വിക്ഷേപണങ്ങൾ അനിശ്ചിതമായി മാറ്റിവച്ചു. അബുദാബിയിലെ അന്താരാഷ്ട്ര സ്പേസ് കോൺഫറൻസുകൾ ഉൾപ്പെടെ പല സമ്മേളനങ്ങളും മാറ്റിവച്ചു. ചൊവ്വയിലേക്കും, സൂര്യനിലേക്കും, ചന്ദ്രനിലേക്കുമുള്ള പര്യവേക്ഷണ ദൗത്യങ്ങളും ഏരിയൻ -5 റോക്കറ്റിന്റെ വിക്ഷേപണങ്ങളും മാറ്റിവച്ചു. സ്പെയ്സ് എക്സിന്റെ സുപ്രധാനമായ ബഹിരാകാശത്തുകൂടിയുള്ള വിമാന സെർവിസിന്റെ തുടർപ്രവർത്തനങ്ങളും സ്തംഭിച്ചു. നാസയുടെ 18ഗവേഷണ സ്ഥാപനങ്ങളിൽ പലതും മാർച്ച് 25 ഓടെ അടച്ചു. മാർച്ച് 9നാണ് നാസയിലെ ഒരു ശാസ്ത്രഞ്ജന് കോവിഡ് സ്ഥിതീകരിച്ചത്. മാർച്ച് അവസാനമായപ്പോഴേക്കും അത് കൂടുതൽ പേരിലേക്കുമെത്തി. ഇന്ത്യയിൽ ISRO യുടെ സുപ്രധാനമായ VSSC യിൽ ലോക്‌ഡോൺ മൂലം വർക്ക് അറ്റ് ഹോം ആക്കി. ഇതോടെ റോക്കറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. പുതിയ ലോഞ്ചിങ്ങ് കലണ്ടർ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|