എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കിട്ടുവിന് കിട്ടിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടുവിന് കിട്ടിയ സമ്മാനം


ഒരിടത്ത് കിട്ടു എന്നൊരു മുയൽ ഉണ്ടായിരുന്നു.കിട്ടുവിന്റെ പിറന്നാൾ ദിനത്തിൽ അവന്റെ കൂട്ടുകാരനായ മിട്ടു മുയൽ അവനെ കാണാൻ എത്തി.അവൻ കിട്ടുവിന് ഒരു സമ്മാനം കൊടുത്തു. നല്ല ഭംഗിയുള്ള ഒരു കുട.കിട്ടുവിന് അതു വളരെ ഇഷ്ടപ്പെട്ടു. മഴ പെയ്യാനായി അവൻ കാത്തിരുന്നു. ഒരു ദിവസം പെട്ടെന്ന് മഴ വന്നു. കിട്ടു കുടയുമെടുത്ത് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു, മോനെ..പുറത്തേക്ക് ഇറങ്ങരുത്, പടികൾ നനഞ്ഞു കിടക്കുകയാണ്..ചവിട്ടിയാൽ തെന്നി വീഴും. കിട്ടു അമ്മ പറഞ്ഞത് അനുസരിക്കാതെ കുടയുമായി ഒറ്റ ചാട്ടം. ദേ കിടക്കുന്നു കിട്ടുവും കുടയും കൂടി തെറിച്ചു മുറ്റത്ത്.. കിട്ടുവിന്റെ കാൽ മുറിഞ്ഞു.കുടയും ഒടിഞ്ഞു..അവൻ കരയാൻ തുടങ്ങി. ഗുണപാഠം- മുതിർന്നവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആപത്തുണ്ടാകും.

ദുർഗ സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ