എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ പെങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പെങ്ങൾ


അച്ഛനും അമ്മയും ഞാനും പിന്നെ കുഞ്ഞു പെങ്ങളും ഉളള ഒരു കൊച്ചു വീട്ടിലാണ് താമസം.ഞങ്ങൾ എപ്പോഴും മുറ്റത്ത് ആയിരിക്കും.അവിടെ ഞങ്ങൾ ഒരുപാട് ചെടികളും നട്ടു.അതിൽ തേ൯ കുടിക്കാൻ ഒരുപാട് ചിത്രശലഭങ്ങൾ വരും .ഒരു ജീവിയെ പോലും കൊല്ലുന്നത് എന്റെ കുഞ്ഞു വാവയ്ക്ക്ദേഷ്യം വരുന്ന കാര്യം ആണ്. എപ്പോഴും കലപിലാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണ്.അവളെ ഞാ൯ അമ്മു എന്നാണ് വിളിക്കുന്നത്,ഞങ്ങളുടെ വീടിന്റെ വിളക്കാണ്.എനിക്ക് അവളുമായി അടികൂടുന്നത് വളരെ രസമായിരുന്നു എന്നാൽ അവൾ നേരെ തിരിച്ചായിരുന്നു .അവൾക്കതിൽ വളരെ വിഷമം ഉണ്ടായിരുന്നു.ഒരു ദിവസം സ്കൂളിൽ നിന്ന് വന്ന ഞാൻ കണ്ടത് വീണ് കലൊടിഞ്ഞു കിടക്കുന്ന അവളെയാണ് .അതു കണ്ട എനിക്ക് സഹിക്കാ൯ കഴിഞ്ഞില്ല,അപ്പോൾ ഞാൻ ഒാർത്തു ഞങ്ങൾ മഴയത്ത് കുളിച്ചതും പാടത്ത് കളിച്ച് മറിഞ്ഞതും മുറ്റത്ത് ചെടികൾ നടാൻ സഹായിക്കാൻ വന്നതും എല്ലാം എനിക്ക് ഒാർമ്മ വന്നു .എന്റെ കുഞ്ഞുപെങ്ങളുടെ അസുഖം മാറുന്നതുവരെ ഞാൻ തന്നെ അവളുടെകൂടെ ഇരുന്നു എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു.അവളുടെ ഒറ്റ പെടലിൽ ഞാൻ ഒാർത്തു എനിക്ക് അവളോടുളള സ്നേഹം.പിന്നീട് ഒരിക്കലും ഞാൻ എന്റെ കുഞ്ഞു രാജകുമാരിയുമായി വഴക്കു കൂടിയിട്ടില്ല.ഞങ്ങൾ വളരെ സ്നേഹത്തോടെയും മറ്റും ബാല്യകാലം ചെലവഴിച്ചു.

നസീൻ മുസ്തഖീം
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ