എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
മലിനീകരണം

വൈവിധ്യമാർന്ന ജീവജാലങ്ങൾ വസിക്കുന്നതാണ് നമ്മുടെ പ്രകൃതി. സസ്യ ജന്തുജാലങ്ങൾ. അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. അവയെ വേണ്ടവിധം നമ്മൾ സംരക്ഷിക്കണം. ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. അവയെ വേണ്ടവിധത്തിൽ സംരക്ഷിക്കാനാകാത്തതിനാൽ ആണ് നമ്മുടെ പരിസ്ഥിതി മലിനമാക്കപ്പെടുന്നത്. വാഹനങ്ങളിൽ നിന്നും ഉയർന്ന പുക പരിസ്ഥിതിയേയും മലിനമാക്കുന്നു. വനനശീകരണവും കൃഷിഭൂമി നികത്തലും ഒക്കെയായി നമ്മുടെ പരിസ്ഥിതി മോശം ആവുകയാണ്. വ്യവസായശാലകളും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. തടാകങ്ങളും, പുഴകളും, കിണറുകളും, നദികളും, സമുദ്രങ്ങളും മാലിന്യങ്ങൾ അടിഞ്ഞു കൂടി മലിനമായിരിക്കുകയാണ്. കീടനാശിനികളുടെ ഉപയോഗം മൂലം മണ്ണും ജലവും മലിനമാകുന്നു. ഇങ്ങനെ നമ്മൾ തന്നെ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുകയുമാണ്. എല്ലാവരും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുവാൻ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ എല്ലാവരും ഒന്നിച്ചു നിന്നില്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. വിദ്യാലയങ്ങളും കലാശാലകളും ഈ ആശയങ്ങളുടെ പരിശീലനക്കളരികൾ ആയി മാറണം.



ശിവനന്ദന സുരേഷ്
2 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം