എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല നമ്മൾ

ലോകമെമ്പാടും കോവിഡ് 19 എന്ന രോഗം പടർന്നു പിടിക്കുകയാണ് . കൊറോണ എന്ന ഒരു കുഞ്ഞൻ വൈറസാണ് ഇതിനു കാരണം. ഈ കുഞ്ഞൻ വൈറസിനെ തുരത്താൻ എന്തു ചെയ്യണമെന്നറിയാതെ നാമെല്ലാം പകച്ചുനിൽക്കുകയാണ് . അമേരിക്ക, ഇറ്റലി തുടങ്ങിയ മുൻനിര രാജ്യങ്ങളെല്ലാം ഈ രോഗത്തിനു മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങൾ മരണത്തിന് കീഴടങ്ങുന്നത് നോക്കിനിൽക്കാനേ നമുക്ക് കഴിയുന്നുള്ളൂ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗത്തിന്റെ തുടക്കം. കണ്ണടച്ചു തുറക്കും മുൻപേ ലോകം മുഴുവൻ ഇത് വ്യാപിച്ചു. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഈ വൈറസ് ലോകത്തെ നിശ്ചലമാക്കി. രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. സ്കൂളുകളും ഓഫീസുകളും അടച്ചിട്ടു. ഗതാഗതം നിർത്തി വച്ചു. ആഘോഷങ്ങളില്ല ആർഭാടങ്ങൾ ഇല്ല എല്ലാവരും വീട്ടിലിരിന്നു.

ഈ രോഗം വരാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാവും? കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം, സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം, ബോധവൽക്കരണം നടത്തണം. നമ്മുടെ ആരോഗ്യ പ്രവർത്തകർ രാവുംപകലും കൊറോണ ബാധിച്ചവരെ രോഗ മുക്തമാക്കാൻ കഷ്ടപ്പെടുകയാണ് . ആർക്കും ഈ അസുഖം ബാധിക്കാൻ നാം ഇടവരുത്തരുത്. ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി അനുസരിക്കണം. ഇങ്ങനെ അവരുടെ പ്രവർത്തനത്തെ പിന്തുണയ്ക്കണം. അവർക്കൊപ്പം നിൽക്കാം. നമ്മുടെ നാട് എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മോചിതമാകുമെന്ന് പ്രത്യാശിക്കാം. പ്രളയത്തിനും നിപ്പയ്ക്കും മുൻപിൽ തോൽക്കാതിരുന്ന നമ്മൾ കൊറോണയേയും ആൽമവിശ്വാസത്തോടെ നേരിടും. കൊറോണയ്ക്ക് മുമ്പിൽ നാം തോൽക്കുകയില്ല.

ശ്രേയ സജൻ
1 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം