എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഭൂമി കരയുകയാണ്
പക്ഷേ അവളിൽ കണ്ണുനീരില്ല
പകരം അഗ്നിജ്വാലകൾ
ആമസോണിലെ തണുത്ത
വനപ്രദേശങ്ങളിൽ
കത്തിച്ചെലിക്കുന്ന
കണ്ണുനീരാഴികൾ
മനുഷ്യൻെറ കരളമാം
ഹസ്തം നിൻെറ ജീവരക്തം വാർന്നെടുത്തു
ഇനിയുമുണർന്നില്ലെങ്കിൽ
നാളേക്ക് നീളേയ്ക്ക്
ഉറക്കമാകും
കഥകളിലും കവിതകളിലും മാത്രം ഒതുങ്ങിയോ നിൻെറ പച്ചപ്പുകൾ
നിപ്പയും കൊറോണയും
രണ്ടു പൂതനമാരായി
അവതരിച്ച് ശ്രീകൃഷ്ണ
ചരിതം
ഓർമ്മപ്പെടുത്തുന്നുവോ?
ജീവാംശമായ് പുഞ്ചിരിയ്ക്കുന്ന പ്രകൃത്യംബയെ വരവേൽക്കാം
നമുക്കിനി
 

കൈലാസ്‍നാഥ് എസ്
9 D എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത