എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities/2020-21വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

SEPTEMBER 3

ഓണത്തോടനുബന്ധിച്ച് "വിത്തുകൾ കൊണ്ടൊരു പൂക്കളം ഒരുക്കൽ" എന്ന തലക്കെട്ടിനെ ആസ്പദമാക്കി സയൻസ് ക്ലബ്‌ അംഗങ്ങൾ തയാറാക്കിയ പൂക്കളത്തിൽ നിന്നും.......

പ്രവർത്തനം :-
8 cm ആരമുള്ള വൃത്തത്തിൽ  ✏️📏 ഉൾക്കൊള്ളുന്ന പൂക്കളം വരച്ച്,  ചുറ്റുപാടുമുള്ള ചെടികളുടെയും പച്ചക്കറികളുടെയും മറ്റും വിത്തുകൾ🌻🍉🍉🍊🍆🍐🥝🥝🥒🥒 ശേഖരിച്ച് അതിൽ ഒട്ടിച്ചു.... പൂക്കളം നിർമിക്കുക. (A4 ഷീറ്റ് /chart പേപ്പർ ഉപയോഗിക്കാം )
** അതോടൊപ്പം തന്നെ  വീട്ടിൽ ഭക്ഷ്യ അവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ധാന്യങ്ങൾ,🌾🌾🌽🌽 പയറുവർഗ്ഗങ്ങൾ എന്നിവ ഉപയോഗശൂന്യമായി പോകുന്നതും മറ്റും പൂക്കള നിർമാണത്തിൽ ഉപയോഗിച്ചു കുട്ടികൾ അവരുടെ പൂക്കളത്തിന്റെ മാറ്റു കൂട്ടി.

SEPTEMBER 1

2020-2021 അധ്യായന വർഷത്തിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ് ഗണിത പൂക്കളം തുടങ്ങിയ മത്സര പരിപാടികൾ soccorso വിദ്യാലയത്തിൽ കൊണ്ടാടുകയുണ്ടായി. ഗണിത ക്വിസ് ഗണിത പൂക്കളം വിജയത്തിലേക്ക് എത്തിച്ച എല്ലാ വിദ്യാർഥികൾക്കും അനുമോദനങ്ങൾ..

AUGUST 15

Independence day activities of future generation...really proud of you students... പേപ്പർ കൊണ്ടുള്ള ബാഡ്ജ് നിർമാണം ഇന്നത്തെ കാലഘട്ടത്തിൽ വീട്ടിലിരുന്നും കുട്ടികൾക്ക് തങ്ങളുടെ രാഷ്ട്രത്തോടുള്ള കൂറും ആദരവും പ്രകടിപ്പിക്കാനുള്ള അവസരം.... . ഒപ്പം പ്ലാസ്റ്റിക് നിർമാർജനവും ലക്ഷ്യം വക്കുന്നു... 😊 ഉത്തമ വിദ്യാർത്ഥികളായി, പൗരന്മാരായി വളരാനും അതോടൊപ്പം രാഷ്ട്രത്തെ സ്നേഹിക്കുകയും സേവിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന സന്ദേശം വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് കൈമാറികൊണ്ട് soccorso നീലക്കുറിഞ്ഞികൾ

AUGUST 13

AUG 13

ആശ്വാസഹസ്തത്തിന്റെ നല്ലപാഠമായ് സോക്കോർസോ........ പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ നമ്മെ പ്രാപ്തരാക്കുന്നത് മറ്റുള്ളവരുടെ നന്മനിറഞ്ഞ കൈത്താങ്ങുകൾ ആണ്. പരസ്പരം കൈക്കോർത്തു മുന്നേറുബോൾ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മറികടക്കാൻ നമുക്ക് സാധിക്കും എന്ന തിരിച്ചറിവിൽ സൊക്കോർസോ വിദ്യാലയത്തിലെ അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്കായ് ഒന്ന് ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ കിറ്റുകൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ. ജീനക്കു കൈമാറി. ഉച്ചഭക്ഷണപദ്ധതിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് govt തലത്തിൽ കിറ്റുകൾ ലഭിച്ചപ്പോൾ, ഈ സംരംഭത്തിൽ ഉൾപ്പെടാത്ത എന്നാൽ അതിനർഹതയുള്ള 10th ലെ കുട്ടികളെയും ഒപ്പം ഈ വർഷം SSLC pass ആയ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു.

AUGUST 6

ആഗസ്റ്റ് 6 ഹിരോഷിമ ദിനം. ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളിൽ ഒന്ന്, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ച് ലോകത്തെ ഞെട്ടിച്ച ദിനം. ഈ സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 75 വർഷം. ലോകം മുഴുവൻ യുദ്ധം വേണ്ട സമാധാനം മതി എന്ന് വിളിച്ചു പറയാൻ ഈ സംഭവം കാരണമായി.ഈ ദിനത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ സെക്ഷനിൽ പോസ്റ്റർ മത്സരം നടത്തുകയുണ്ടായി. വിജയികൾക്ക് അഭിനന്ദനങ്ങൾ...

JULY 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കിഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.ഈ ലോക്ക് ഡൌൺ സമയത്തും ചാന്ദ്ര ദിനത്തിന്റെ ഓർമകളുമായി soccorso കുരുന്നുകൾ..... here are some snaps from ചാന്ദ്ര ദിനം...

JUNE 22

ശരീരത്തിനും ഉണർവും ഊർജവും പകരുന്ന യോഗ ആധുനിക ജീവിതത്തിൽ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌... രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂർണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവുംബുദ്ധിവികാസത്തിനും കാര്യശേഷിവർധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യൻമാർ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവുമായി... soccorso angels

JUNE 20

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക

"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും " എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും പലർക്കും അറിയില്ല. ഈ lockdown കാലത്തും വായനാദിനത്തിന്റെ സന്ദേശവുമായി സോക്കോർസൊ നീലക്കുറിഞ്ഞികൾ ജൂണ് 19 വായനാദിനത്തോടനുബന്ധിച്ച് നടത്തിയ

    *വായനാദിനം* 
*നമ്മുടെ ആഘോഷം*

JUNE 5

ജൈവ വൈവിധ്യമാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യതയാണ്. മനുഷ്യന്റെ ഇടപെടലിൽ ജൈവ വൈവിധ്യങ്ങൾക്ക് നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവർഷം, ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂവൽക്കരണം, കൊടുംവരൾച്ച ഇങ്ങനെ അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു. ഇവ ബാധിക്കുന്നതിന് രാജ്യാതിർത്തികൾ തടസ്സമാകുന്നില്ല. ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് പ്രധാനപ്രശ്നം. Here Soccorso angels with a solution... plant more trees...